മുംബൈ: ഇന്ത്യയുടെ സ്റ്റാർ പേസ് ബൗളർ മുഹമ്മദ് ഷമിക്ക് ട്വന്റി20 ലോകകപ്പും നഷ്ടമായേക്കുമെന്ന് റിപ്പോർട്ട്. നേരത്തെ ഗുജറാത്ത് ടൈറ്റൻസ് താരമായ ഷമിക്ക് ഐപിഎല്ലും നഷ്ടമാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. പിന്നാലെയാണ് ട്വന്റി20 ലോകകപ്പും നഷ്ടമാകുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്. ഏകദിന ലോകകപ്പിലെ സൂപ്പർ താരമായിരുന്നു ഷമി. എന്നാൽ, അതിന് ശേഷം ടീമിനായി പന്തെറിഞ്ഞിട്ടില്ല.
പരിക്കിൽ നിന്ന് മോചിതനാകാൻ സമയം എടുക്കുമെന്നാണ് താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. കാലിലെ പേശിക്കേറ്റ പരിക്കിന് നടത്തിയ ശസ്ത്രക്രിയ വിജയിച്ചതായും ഷമി പറഞ്ഞു. ഷമി പൂര്‍ണ ആരോഗ്യം വീണ്ടെടുക്കട്ടെയെന്ന് ആശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു. ഷമി ആരോഗ്യവാനായി എത്രയും പെട്ടെന്ന് തിരിച്ചുവരാന്‍ ആശംസിക്കുന്നുവെന്ന് മോദി പറഞ്ഞു. മോദിയുടെ ആശംസക്കും പിന്തുണക്കും നന്ദി പറയുന്നതായി ഷമിയും കുറിച്ചു.
Mohammed Shami not play t20 world cup for India