പക വീട്ടാൻ കാത്തിരിക്കുന്ന ടീം ഇന്ത്യക്ക് ആദ്യ തിരിച്ചടി! ടി 20 ലോകകപ്പിന് സൂപ്പർ ബൗളറില്ല! പക്ഷേ പ്രതീക്ഷയായി പന്തിന്‍റെ വാർത്ത

ദില്ലി: ഈ വർഷം നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിൽ ഇന്ത്യൻ സ്വപ്നങ്ങൾക്ക് തിരിച്ചടി. ടി 20 യിലെ ഇന്ത്യൻ ബൗളിംഗിന്‍റെ കുന്തമുനയായ ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമിക്ക് ലോകകപ്പ് കളിക്കാനാകില്ലെന്ന് ഉറപ്പായി. കാൽക്കുഴയ്ക്ക് ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന ഷമിക്ക് സെപ്റ്റംബർ മാസം വരെ വിശ്രമം ആവശ്യമാണെന്ന് വ്യക്തമായി. ഷമിക്ക് സെപ്തംബറിലേ ക്രിക്കറ്റ് കളത്തിൽ തിരിച്ചെത്താനാകു എന്നത് ജൂൺ മാസത്തിൽ തുടങ്ങുന്ന ടി 20 ലോകകപ്പിലെ ഇന്ത്യൻ സ്വപ്നങ്ങൾക്ക് നിരാശയാണ്. ബംഗ്ലാദേശിനെതിരെ ഇന്ത്യയിൽ നടക്കുന്ന പരമ്പരയിലൂടെ ആയിരിക്കും ഷമി ദേശീയ ടീമിൽ തിരിച്ചെത്തുക. ഏകദിന ലോകകപ്പിലെ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമനായ ഷമിയുടെ അഭാവം ടി 20 ലോകകപ്പിലെ ഇന്ത്യൻ ടീമിനും ഐ പി എൽ ടീമായ ഗുജറാത്ത് ടൈറ്റൻസിനും വലിയ തിരിച്ചടിയാണ്. ഷമിക്ക് സെപ്തംബറിലേ ക്രിക്കറ്റ് കളത്തിൽ തിരിച്ചെത്താനാകു എന്ന നിരാശക്കിടയിലും ആശ്വാസമായ മറ്റൊരു വാർത്ത ഋഷഭ് പന്തിൽ നിന്നും പുറത്തുവന്നിട്ടുണ്ട്. വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പന്തിന് വൈകാതെ കളത്തിലെത്താനാകുമെന്നാണ് റിപ്പോർട്ട്. ടി 20 ലോകകപ്പ് ടീമിൽ പന്ത് ഇടംപിടിച്ചേക്കുമെന്ന റിപ്പോർട്ടുകളും ഇതിനിടെ പുറത്തുവന്നിട്ടുണ്ട്. വിക്കറ്റ് കീപ്പ് ചെയ്യാൻ കഴിയുമെങ്കിൽ റിഷഭ് പന്തിനെ ലോകകപ്പ് ടീമിലേക്ക് പരിഗണിക്കുമെന്നും ബി സി സി ഐ സെക്രട്ടറി ജയ് ഷാ അറിയിച്ചു. വെസ്റ്റ് ഇൻഡീസിനും അമേരിക്കയിലുമായി ജൂണിലാണ് ട്വന്റി 20 ലോകകപ്പ് നടക്കുക.

Mohammed Shami set to miss T20 World Cup latets news

More Stories from this section

family-dental
witywide