ചിലര്‍ക്ക് അമാനുഷികരും ഭഗവാനുമൊക്കെയാകാന്‍ ആഗ്രഹം; മോദിക്കെതിരെ മോഹന്‍ ഭാഗവത്, ഏറ്റെടുത്ത് കോണ്‍ഗ്രസ്‌

ന്യൂഡല്‍ഹി: മോദിക്കെതിരെ പരോക്ഷവിമര്‍ശനവുമായി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് വീണ്ടും. ചിലര്‍ക്ക് അമാനുഷികരും ഭഗവാനുമൊക്കെയാകാന്‍ ആഗ്രഹമുണ്ടെന്നാണ് മോഹന്‍ ഭാഗവതിന്റെ പരാമര്‍ശം. ‘ആഗ്രഹത്തിന് അവസാനമില്ല… ആളുകള്‍ സൂപ്പര്‍മാനാകാന്‍ ആഗ്രഹിക്കുന്നു, പക്ഷേ അവര്‍ അവിടെ നിര്‍ത്തുന്നില്ല, തുടര്‍ന്ന് അവര്‍ ‘ദേവത’ ആവാന്‍ ആഗ്രഹിക്കുന്നു പിന്നെ ‘ഭഗവാന്‍’ (ദൈവം), എന്നാല്‍ ‘ഭഗവാന്‍’ പറയുന്നത് താന്‍ ഒരു ‘വിശ്വരൂപം’ (സര്‍വ്വവ്യാപി) ആണെന്നാണ്. അതിന് മുകളിലെന്തെങ്കിലുമുണ്ടോയെന്ന് ആര്‍ക്കുമറിയില്ലെന്നും ജാര്‍ഖണ്ഡിലെ ഒരു പരിപാടിയില്‍ വെച്ച് അദ്ദേഹം തുറന്നടിച്ചു.

തന്റേത് സാധാരണ ജനനമല്ലെന്നും ദൈവം തന്നെ ഭൂമിയിലേക്ക് അയച്ചതാണെന്നുമുള്ള മോദിയുടെ വാദം പരക്കെ വിമര്‍ശനത്തിനും പരിഹാസത്തിനും ഇടയാക്കിയിരുന്നു.

അതേസമയം, ആര്‍എസ്എസ് മേധാവിയുടെ പരാമര്‍ശം പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്നതാണെന്ന് അവകാശപ്പെട്ട് കോണ്‍ഗ്രസ് എംപി ജയറാം രമേശ് മോദിക്കെതിരെ ആഞ്ഞടിച്ചു. ഭഗവത് തന്റെ പ്രസംഗത്തില്‍ പ്രധാനമന്ത്രിയെ പരാമര്‍ശിച്ചില്ലെങ്കിലും, ‘ദൈവം അയച്ചു’ എന്ന പരാമര്‍ശത്തില്‍ പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിക്കുകയാണെന്ന് ജയറാം രമേശ് അവകാശപ്പെട്ടു. ‘നോണ്‍-ബയോളജിക്കല്‍’ പ്രധാനമന്ത്രിയെന്ന് കോണ്‍ഗ്രസ് പരിഹസിച്ച മോദിക്ക് ഈ വാര്‍ത്ത ലഭിച്ചിട്ടുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്, എന്ന് പറഞ്ഞുകൊണ്ട് ഭഗവതിന്റെ പ്രസംഗത്തിന്റെ വീഡിയോ ജയറാം രമേശ് റീട്വീറ്റ് ചെയ്തിട്ടുമുണ്ട്.

More Stories from this section

family-dental
witywide