സംഘർഷ സാഹചര്യത്തിൽ ഇറാനില്‍ പോയി കളിച്ചില്ല; മോഹന്‍ ബഗാന് പ്രഹരം, ചാംപ്യന്‍സ് ലീഗില്‍ നിന്നു പുറത്താക്കി

കൊല്‍ക്കത്ത: ഏഷ്യന്‍ ചാംപ്യന്‍സ് ലീഗ് 2 പോരാട്ടത്തില്‍ നിന്നു ഐഎസ്എല്‍ മുന്‍ ചാംപ്യന്‍മാരായ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സിനെ പുറത്താക്കി. ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനാണ് നടപടിയെടുത്തത്. ടീമിന്റെ മത്സരങ്ങള്‍ അസാധുവാക്കുമെന്നു കോണ്‍ഫെഡറേഷന്‍ വ്യക്തമാക്കിയതോടെ ഫലത്തില്‍ ടീം ടൂര്‍ണമെന്റില്‍ നിന്നു അയോഗ്യരായി.

സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഒക്ടോബര്‍ 2 ന് ഇറാനിലേക്ക് എവേ പോരാട്ടത്തിനു മോഹന്‍ ബഗാന്‍ പോയിരുന്നില്ല. ഇതോടെയാണ് കോണ്‍ഫഡറേഷന്‍ നടപടിയുമായി എത്തിയത്. ഇറാന്‍ പ്രോ ലീഗ് ക്ലബ് ട്രാക്ടര്‍ എഫ്‌സിയുമായിട്ടായിരുന്നു മോഹന്‍ ബഗാന്‍ എവേ പോരാട്ടം കളിക്കേണ്ടിയിരുന്നത്. എന്നാല്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷവും നിലവിലെ ഇറാനിലെ രാഷ്ട്രീയ കാലാവസ്ഥ കലുഷിതമായതിനാലും വരാനാകില്ലെന്ന് മോഹന്‍ ബഗാന്‍ വ്യക്തമാക്കിയിരുന്നു. താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ സുരക്ഷയും മുന്‍നിര്‍ത്തിയാണു ടീമിനെ അയക്കേണ്ടന്ന് ക്ലബ് തീരുമാനിച്ചത്. ഇതിനെതിരെയാണ് ഇപ്പോള്‍ ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ നടപടിയെടുത്തത്.

More Stories from this section

family-dental
witywide