കൊച്ചി : വിവാഹ വേളയില്‍ വധുവിന് നല്‍കുന്ന പണവും ആഭരണവും എത്രയെന്ന് നിയമപരമായ രീതിയില്‍ രേഖപ്പെടുത്തി വെയ്ക്കണമെന്നു വനിതാ കമ്മീഷന്‍.
വിവാഹ സമയത്ത് യുവതികള്‍ക്ക് നല്‍കുന്ന ആഭരണവും പണവും ഭര്‍ത്താവും ബന്ധുക്കളും കൈക്കലാക്കുന്നു. ബന്ധങ്ങള്‍ ശിഥിലമാകുന്നതോടെ ഈ പണവും ആഭരണങ്ങളും ലഭിക്കണമെന്ന പരാതിയുമായാണ് ഭൂരിപക്ഷം യുവതികളും കമ്മീഷന് മുന്നിലെത്തുന്നത്. എന്നാല്‍ ഇവയ്ക്ക് ഒന്നിനും തെളിവുകളോ രേഖകളോ ഇവരുടെ പക്കല്‍ ഉണ്ടാകില്ല.
ഇക്കാരണത്താല്‍ ആഭരണവും പണവും തിരികെ ലഭ്യമാക്കാന്‍ കഴിയുകയുമില്ലെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി വ്യക്തമാക്കി. അതിനാല്‍ത്തന്നെ വധുവിന് നല്‍കുന്ന പണവും ആഭരണവും കൃത്യമായും നിയമപരമായും രേഖപ്പെടുത്തണമെന്നും അധ്യക്ഷ വ്യക്തമാക്കി.
എറണാകുളം ജില്ലയില്‍ കുടുംബ ബന്ധങ്ങള്‍ ശിഥിലമാക്കപ്പെടുന്നതും ഭര്‍ത്താവിന്റെ വീട്ടുകാരില്‍ നിന്നും ബന്ധുക്കളില്‍ നിന്നും യുവതികള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്നുവെന്നും സതീദേവി വ്യക്തമാക്കി.