ജോർജിയയിലെ ഡികാൽബ് കൗണ്ടിയിലെ നിരവധി പോളിങ് സ്റ്റേഷനുകളിൽ ബോംബ് ഭീഷണി . പൊലീസ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. മുൻപ് റിപ്പബ്ളിക്കൻ അനുകൂല സംസ്ഥാനമായിരുന്ന ജോർജിയ കഴിഞ്ഞ തവണ ജോ ബൈഡനെ പിന്തുണച്ചതോടെയാണ് സ്വിങ് സ്റ്റേറ്റായി മാറിയത്. ഇപ്പോൾ ഭീഷണി നേരിടുന്ന ഡികാൽബ് കൗണ്ടി ആഫ്രോ – അമേരിക്കക്കാർക്ക് ഭൂരിപക്ഷമുള്ള പ്രദേശമാണ്.
കറുത്തവർഗ്ഗക്കാർ കൂടുതലുള്ള ഫുൾട്ടൺ കൗണ്ടിയിൽ അഞ്ച് പോളിംഗ് സൈറ്റുകളിലും ബോംബ് ഭീഷണിയെത്തുടർന്ന് ഇതിനകം തന്നെ വോട്ടെടുപ്പ് നീട്ടിയിട്ടുണ്ട്.
ഭീഷണികളിൽ പലതും റഷ്യൻ ഇമെയിൽ ഡൊമെയ്‌നുകളിൽ നിന്നാണ് വരുന്നതെന്നും അത് വ്യാജമാണെന്നും എഫ്ബിഐ അറിയിച്ചിരുന്നു.
മറ്റ് രണ്ട് സ്വിംഗ് സ്റ്റേറ്റുകളിലെ ( – മിഷിഗൺ, വിസ്കോൺസിൻ -) ഏതാനും പോളിംഗ് ഏരിയയിലും ഭീഷണികൾ ലഭിച്ചതിനെ തുടർന്ന് താൽകാലികമായി പോളിങ് നിർത്തിവയ്ക്കേണ്ടി വന്നു.
വ്യക്തമായി പറഞ്ഞാൽ, ഈ ഭീഷണികൾ രാജ്യത്തുടനീളമുള്ള ഒരു ചെറിയ പോളിംഗ് ലൊക്കേഷനുകൾക്ക് മാത്രമേ ബാധിച്ചിട്ടുള്ളു. രാജ്യവ്യാപകമായി വോട്ടെടുപ്പ് ഏറെക്കുറെ സുഗമമായി നടന്നു.
എന്നാൽ ഭീഷണികൾക്ക് ഈ തിരഞ്ഞെടുപ്പിൽ ഒരു സ്ഥാനവുമില്ലെന്നും വോട്ട് ചെയ്യാൻ ആഗ്രഹിക്കുന്ന എല്ലാ പൗരന്മാർക്കും ആ അവസരം ഉറപ്പാക്കുമെന്നും ഓരോ വോട്ടും എണ്ണപ്പെടുമെന്നും അധികൃതർ അറിയിച്ചു.
ഡികാൽബ് കൗണ്ടിയിലെ ചില പ്രദേശങ്ങളിൽ പോളിങ് താൽകാലികമായി നിർത്തിവച്ചിരിക്കുകയാണ്. ഒരു പള്ളി, രണ്ട് ലൈബ്രറികൾ, ഒരു കമ്മ്യൂണിറ്റി സെൻ്റർ, ഒരു സീനിയർ സെൻ്റർ എന്നിവ ഉൾപ്പെടുന്ന പ്രദേശത്തെ വോട്ടിങ്ങാണ് നിർത്തി വച്ചിരിക്കുന്നത്.
More bomb threats at Georgia polling sites