അഫ്ഗാനില്‍ മിന്നല്‍ പ്രളയം: മരിച്ചവരുടെ എണ്ണം 300-ലേറെയായി ഉയര്‍ന്നു

കാബൂൾ: അഫ്ഗാനിസ്ഥാനിൽ കനത്ത മഴയെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ 300ലേറെപ്പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 1,000-ത്തിലധികം വീടുകൾ നശിക്കുകയും നിരവധിപ്പേരെ കാണാതാകുകയും ചെയ്തു. അഫ്ഗാനിസ്ഥാനിലെ വിവിധ ഭാ​ഗങ്ങളിൽ മഴ പെയ്യുകയാണ്. വടക്കൻ പ്രവിശ്യയായ ബഗ്‌ലാനിലാണ് കനത്ത മഴയുണ്ടായത്. തഖർ പ്രവിശ്യയിൽ വെള്ളപ്പൊക്കത്തിൽ 20 പേരെങ്കിലും മരിച്ചതായി സർക്കാർ ഉടമസ്ഥതയിലുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

നൂറുകണക്കിനാളുകൾ പ്രളയത്തിൽ മരിച്ചതായി താലിബാനും സ്ഥിരീകരിച്ചു. വടക്കൻ മേഖലയായ ബദക്ഷാൻ, ബഗ്ലാൻ, ഘോർ, ഹെറാത്ത് എന്നീ പ്രവിശ്യകളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്. ബഗ്‌ലാനിൽ ആളുകളെ ഒഴിപ്പിക്കാൻ തുടങ്ങി. മൊത്തം രണ്ടായിരത്തോളം വീടുകൾക്കും മൂന്ന് പള്ളികൾക്കും നാല് സ്കൂളുകൾക്കും കേടുപാടുകൾ സംഭവിച്ചു.

more than 100 death in afghan flash flood

More Stories from this section

family-dental
witywide