സൈനികാക്രമണത്തിൽ ഇരുനൂറിലധികം പലസ്തീനികൾ കൊല്ലപ്പെട്ടു, ബന്ദികളെ മോചിപ്പിച്ച് ഇസ്രയേൽ സൈന്യം

ടെൽ അവീവ്: ​ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ 200ലേറെപ്പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. ഹമാസ് ബന്ദികളാക്കിയവരെ ഇസ്രയേൽ സൈന്യം മോചിപ്പിച്ചു. ഇതിനിടെയാണ് ആക്രമണം കടുപ്പിച്ചത്. മധ്യ ഗാസയിൽ നടത്തിയ റെയ്ഡിലാണ് ഒക്ടോബറിൽ പിടിയിലായ നാല് പേരെ മോചിപ്പിച്ചത്. ഇവരുടെ ആരോഗ്യനില തൃപ്തികരമെന്ന് ഇസ്രയേൽ സൈന്യം വിശദമാക്കി.

വ്യോമാക്രമത്തിന് പിന്നാലെയാണ് ഇരച്ചെത്തിയ സൈന്യം നസ്റത്ത് മേഖലയിൽ നിന്നാണ് ബന്ദികളെ മോചിപ്പിച്ചതെന്നാണ് അന്തർദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട്. ഗാസയിലെ രണ്ട് ആശുപത്രികളിലായി 70തിലേറെ മൃതദേഹങ്ങൾ എത്തിയെന്നാണ് ആശുപത്രി അധികൃതർ വിശദമാക്കുന്നത്. അതേസമയം 210ലേറെ പേർ സൈനിക നടപടിയിൽ കൊല്ലപ്പെട്ടുവെന്നാണ് ഹമാസ് പറഞ്ഞു. ബോംബ് ആക്രമണത്തിൽ തകർന്ന് കിടക്കുന്ന കെട്ടിടങ്ങളുടെ ചിത്രങ്ങൾ പുറത്ത് വന്നു. കഴിഞ്ഞ വർഷം കുട്ടികളെ സംരക്ഷിക്കുന്നതിൽ പരാജയപ്പെടുന്ന കുറ്റവാളികളുടെ പട്ടികയിൽ ഇസ്രായേൽ സൈന്യത്തെ ചേർത്തതായി യുഎൻ. വിശദമാക്കിയിരുന്നു.

യുഎന്നിലെ ഇസ്രയേൽ സ്ഥിരം പ്രതിനിധിയായ ഗിലാഡ് മെനാഷെ എർദാൻ തീരുമാനം തന്നെ അറിയിച്ചതായി വെള്ളിയാഴ്ച പ്രതികരിച്ചത്. തീരുമാനം ലജ്ജാവഹമാണെന്നാണ് ഗിലാഡ് മെനാഷെ എർദാൻ പ്രതികരിച്ചത്. യുഎന്നുമായുള്ള ഇസ്രയേലിന്റെ തുടർന്നുള്ള ബന്ധങ്ങളെ തീരുമാനം ബാധിക്കുമെന്നാണ് വിദേശകാര്യ മന്ത്രി ഇസ്രായേൽ കാറ്റ്സ് വെള്ളിയാഴ്ച വിശദമാക്കിയത്.

more than 200 palestines killed in Israel attack

More Stories from this section

family-dental
witywide