കിടപ്പുരോഗിയായ മകളുടെ കഴുത്തറുത്തു, സ്വയം തീകൊളുത്തി അമ്മ; സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ മകളെ കഴുത്തു മുറിച്ചു കൊല്ലാൻ ശ്രമിച്ച് അമ്മ ജീവനൊടുക്കി. അറകുന്ന് സ്വദേശി ലീല (77) ആണ് മരിച്ചത്. മകൾ ബിന്ദു (48) ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

നെയ്യാറ്റിൻകര ഹയർസെക്കൻഡറി ഗേൾസ് സ്കൂളിലെ ജീവനക്കാരിയാണ് മരിച്ച ലീല. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബമാണ് ഇവരുടേത്. മകൾ ബിന്ദുവിന് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്നും നാട്ടുകാർ പറയുന്നു.

പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ലീലയുടെ മൃതദേഹം പോസ്റ്റ്‍മോര്‍ട്ടത്തിനായി കൊണ്ടുപോകും. സംഭവത്തെ കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

More Stories from this section

family-dental
witywide