മലപ്പുറം: താനൂരിൽ മൂന്നു ദിവസം പ്രായമുള്ള കുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടിയതായി റിപ്പോർട്ട്. കുഞ്ഞിന്റെ മാതാവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു യുവതിയുടെ പ്രസവം. നാലാമത്തെ പ്രസവമായിരുന്നു ഇത്. കഴിഞ്ഞ ദിവസമാണ് വീട്ടിൽ മടങ്ങിയെത്തിയത്. ഭർത്താവുമായി പിരിഞ്ഞ് സ്വന്തം വീട്ടിൽ കഴിയുകയായിരുന്നു. വ്യാഴം രാവിലെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തുമെന്ന് താനൂർ പൊലീസ് അറിയിച്ചു.
താനൂര്‍ സി.ഐക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഒട്ടുംപുറം സ്വദേശിനിയായ യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. യുവതിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. യുവതിയുടെ മൊഴി പ്രകാരം കഴിഞ്ഞ 26-ാം തിയ്യതിയാണ് സംഭവം നടക്കുന്നത്. പ്രസവശേഷം ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തിയ ഇവര്‍ മൂന്ന് മക്കള്‍ക്കും അമ്മയ്ക്കുമൊപ്പമായിരുന്നു താമസം. അമ്മ ഉറങ്ങുന്ന സമയം നോക്കി താന്‍ കുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടി എന്നാണ് യുവതി പോലീസിന് മൊഴി നല്‍കിയത്.