‘വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതാണ്’, നവജാതശിശുവിനെ കൊലപ്പെടുത്തിയ യുവതിയുടെ പരാതി, ആൺസുഹൃത്തിനെതിരെ കേസ്

കൊച്ചി: നവജാതശിശുവിനെ കൊലപ്പെടുത്തി കൊച്ചിയിലെ ഫ്ലാറ്റിൽ നിന്നും അമ്മയായ യുവതി വലിച്ചെറിഞ്ഞ സംഭവത്തിന്‍റെ നടുക്കം കേരളത്തിന് ഇനിയും മാറിയിട്ടില്ല. ഇപ്പോഴിതാ യുവതി തന്‍റെ ആൺ സുഹൃത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ്. വിവാഹ വാഗ്ദ്ധാനം നൽകി യുവാവ് പീഡിപ്പിച്ചതിനെ തുടർന്നാണ് താൻ ഗർഭിണിയായതെന്നാണ് യുവതി പരാതി നൽകിയിരിക്കുന്നത്. പനമ്പിളളി സ്വദേശിയായ യുവതിയുടെ പരാതിയിൽ തൃശൂർ സ്വദേശിയായ ഷെഫീഖിനെതിരെയാണ് എറണാകുളം നോർത്ത് പൊലീസ് കേസെടുത്തു.

തൃപ്പൂണിത്തുറയിൽ വച്ചാണ് പീഡിപ്പിച്ചതെന്നും യുവതി പരാതിയിൽ പറഞ്ഞിട്ടുണ്ട്. പീഡനം നടന്നത് തൃപ്പൂണിത്തുറയിലായതിനാൽ കേസ് ഹിൽപാലസ് പൊലീസ് സ്റ്റേഷനിലേക്ക് കൈമാറും. ഇക്കഴിഞ്ഞ മേയ് മാസം മൂന്നാം തിയതിയാണ് കേരളത്തെ നടുക്കിയ സംഭവമുണ്ടായത്. പ്രസവിച്ചയുടനെ യുവതി കുഞ്ഞിനെ കൊലപ്പെടുത്തി ഫ്ലാറ്റിൽ നിന്നും റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു. സംഭവത്തിൽ അറസ്റ്റിലായ യുവതി ഇപ്പോൾ റിമാൻഡിലാണ്. പൊക്കിൾക്കൊടി പോലും മുറിച്ചുമാറ്റാത്ത നിലയിലുളള കുഞ്ഞിന്റെ മൃതദേഹം ശുചീകരണ തൊഴിലാളികളാണ് ആദ്യം കണ്ടത്. പിന്നീടുള്ള അന്വേഷണത്തിലാണ് യുവതി പിടിയിലായത്.

More Stories from this section

family-dental
witywide