ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ മദേഴ്‌സ് ഡേ ആഘോഷിച്ചു

അനിൽ മറ്റത്തിക്കുന്നേൽ

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ മദേഴ്‌സ് ഡേ ആഘോഷിച്ചു.മെയ് 12 ഞായറാഴ്ച അർപ്പിച്ച നാല് വിശുദ്ധ കുർബ്ബാനകൾക്ക് ശേഷവും, അമ്മമാർക്ക് പൂക്കൾ നൽകുകയും അവർക്ക് വേണ്ടി പ്രത്യേക പ്രാർത്ഥനയും ആശീർവാദവും നടത്തുകയും ചെയ്തു.  കോട്ടയം അതിരൂപതയിലെ സീനിയർ വൈദികരിൽ ഒരാളും, മോനിപ്പള്ളി ഇടവക വികാരിയുമായ ഫാ. മാത്യു ഏറ്റിയെപ്പള്ളിയുടെ മുഖ്യ കാർമികത്വത്തിൽ നടന്ന വിശുദ്ധ കുർബ്ബാനയെ തുടർന്നാണ് പ്രധാന ആഘോഷങ്ങൾ നടന്നത്.

ഓരോ ക്രൈസ്തവ കുടുംബത്തിലും അമ്മമാരുടെ പ്രാധാന്യത്തെക്കുറിച്ച്, ബൈബിളിൽ പരിശുദ്ധ അമ്മയെ പറ്റി പ്രതിപാദിച്ചിരിക്കുന്ന കാര്യങ്ങൾ ചൂണ്ടി കാണിച്ചുകൊണ്ട് ഫാ. ഏറ്റിയെപ്പള്ളിൽ സന്ദേശം നൽകി. വികാരി ഫാ സിജു മുടക്കോടിയിൽ, സത്നാ രൂപതാ വൈദികനും കോട്ടയം അതിരൂപതാംഗവുമായ ഡോ. ജോജി പുളിയംപള്ളിൽ, അസി. വികാരി ഫാ ജോഷി വലിയവീട്ടിൽ എന്നിവർ തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നൽകി.

കുർബ്ബാനയ്ക്ക് ശേഷം ഇടവകയുടെ മെൻസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ നടത്തിയ മദേഴ്‌സ് ഡേ ആഘോഷങ്ങളിൽ നിരവധി ആളുകൾ പങ്കെടുത്തു. കസേരകളിയും ക്വിസും അടക്കമുള്ള വിനോദപരിപാടികളും സംഘടിപ്പിച്ചു. പോൾസൺ കുളങ്ങര, സ്റ്റീഫൻ ചൊള്ളമ്പേൽ, സിബി കൈതക്കത്തൊട്ടിയിൽ, സാജു കണ്ണമ്പള്ളി, ബിനു പൂത്തുറയിൽ  എന്നിവർ നേതൃത്വം നൽകി.

ടീൻസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ” അമ്മക്കൊരു സമ്മാനം ” എന്ന പരിപാടിയും മലബാർ കേറ്ററിങ്ങ് സ്പോൺസർ ചെയ്ത പായസ വിതരണവും ആഘോഷങ്ങൾക്ക് നിറവും സ്വാദും നൽകി.  വികാരി. ഫാ സിജു മുടക്കോടിയിൽ, അസിസ്റ്റന്റ് വികാരി ഫാ. ജോഷി വലിയവീട്ടിൽ, കൈക്കാരന്മാരായ സാബു കട്ടപ്പുറം, ലൂക്കോസ് പൂഴിക്കുന്നേൽ, ജോർജ് മറ്റത്തിപ്പറമ്പിൽ, ബിനു പൂത്തുറയിൽ, നിബിൻ വെട്ടിക്കാട്ട്, സെക്രട്ടറി സണ്ണി മേലേടം എന്നിവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.  

Mothers day day celebrations at St Mary`s Knanaya Catholic Church of Chicago