റായ്ബറേലി: ഉത്തര്‍പ്രദേശില്‍ സെല്‍ഫി എടുക്കുന്നതിനിടെ ഗംഗാ നദിയില്‍ മുങ്ങി രണ്ട് കൗമാരക്കാര്‍ മരിച്ചു. റായ്ബറേലി ജില്ലയിലാണ് സംഭവം. തൗഹീദ് (17), ഷാന്‍ (18) എന്നിവരാണ് ദുരന്തത്തിന് ഇരയായത്.
തൗഹീദ്, ഷാന്‍, ഫഹദ് എന്നീ സുഹൃത്തുക്കള്‍ ഗംഗാ ഘട്ടില്‍ പോയി സെല്‍ഫി എടുക്കാന്‍ ബോട്ടില്‍ കയറി. സെല്‍ഫികള്‍ എടുക്കുന്നതിനിടയില്‍ ബോട്ടിന്റെ അരികിലേക്ക് നീങ്ങിയ അവര്‍ ബാലന്‍സ് നഷ്ടപ്പെട്ട് നദിയുടെ ശക്തമായ ഒഴുക്കില്‍ വീണു. തൗഹീദും ഷാനും ഒഴുക്കില്‍പ്പെടുന്നതിനിടയില്‍ ഫഹദിന് നീന്തി കരയിലെത്താനായി.
കാണാതായ രണ്ടുപേരുടെ മൃതദേഹങ്ങളും മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ മുങ്ങല്‍ വിദഗ്ധരാണ് കണ്ടെടുത്തത്.