കങ്കണക്ക് വിമാനത്താവളത്തിൽ സുരക്ഷാ ഉദ്യോ​ഗസ്ഥയുടെ മർദ്ദനം, സസ്പെൻഷൻ

ന്യൂ‍ഡൽഹി: വിമാനത്താവളത്തിൽ വച്ച് നടിയും നിയുക്ത ബിജെപി എംപിയുമായ കങ്കണ റനൗട്ടിന് മർദനമേറ്റതായി റിപ്പോർട്ട്. ചണ്ഡീ​ഗഢ് വിമാനത്താവളത്തിലാണ് സംഭവം. സംഭവത്തിൽ വനിതാ സിഐഎസ്എഫ് ഉദ്യോ​ഗസ്ഥയെ സസ്പെൻഡ് ചെയ്തു. ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം, കുൽവീന്ദർ കൗർ എന്ന ഉദ്യോഗസ്ഥയാണ് കങ്കണയെ മർദിച്ചതെന്നാണ് വിവരം. ഉച്ചക്ക് 3.30നാണ് സംഭവം.

സുരക്ഷാ ഉദ്യോഗസ്ഥയെ കങ്കണ തള്ളിയതിനെ തുടർന്നാണ് അടി കിട്ടിയതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ, കങ്കണ കർഷകരെ അധിക്ഷേപിച്ച് സംസാരിച്ചതിനാണ് മർദ്ദിച്ചതെന്ന് ഉദ്യോ​ഗസ്ഥ പറഞ്ഞു. സുരക്ഷാ പരിശോധനയ്ക്കായി ഫോൺ ട്രേയിൽ വയ്ക്കാൻ കങ്കണ വിസ്സമ്മതിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം.

തർക്കത്തിനിടെ കങ്കണ ഉദ്യോഗസ്ഥയെ തള്ളി മാറ്റി. പ്രകോപിതയായ കുൽവീന്ദർ കൗർ കങ്കണയെ അടിച്ചുവെന്നും പറയുന്നു. വിഷയം അന്വേഷിക്കാനായി മുതിർന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ കമ്മിറ്റി രൂപീകരിച്ചു. 74,755 വോട്ടുകൾക്കാണ് ദേശീയ അവാർഡ് ജേതാവായ കങ്കണ കോൺഗ്രസിന്റെ വിക്രമാദിത്യ സിങ്ങിനെ പരാജയപ്പെടുത്തിയത്.

MP Kangana ranaut slapped by cisf woman official