വോട്ടിന് കോഴ: ഒരു പ്രത്യേക പരിരക്ഷയുമില്ല, ക്രമിനൽകുറ്റം തന്നെ; എംപിമാരും എംഎൽഎമാരും വിചാരണ നേരിടണം: സുപ്രീം കോടതി

ദില്ലി: വോട്ടിനും പ്രസംഗത്തിനും ജനപ്രതിനിധികൾ കോഴ വാങ്ങുന്നത് ക്രിമിനൽ കുറ്റമെന്ന് സുപ്രീം കോടതി. എഴംഗ ഭരണഘടന ബഞ്ചാണ് ഇന്ന് വിധി പുറപ്പെടുവിച്ചത്. വോട്ടിനോ പ്രസംഗത്തിനോ കോഴ വാങ്ങുന്ന ജനപ്രതിനിധികളെ വിചാരണയിൽനിന്ന് ഒഴിവാക്കിയ 1998 ലെ പി വി നരസിംഹറാവു കേസിലെ അഞ്ചംഗ ബെഞ്ചിന്റെ വിധി റദ്ദാക്കിക്കൊണ്ടാണ് ഏഴംഗ ഭരണഘടന ബെഞ്ച് പുതിയ ഉത്തരവിട്ടത്.

വോട്ടിനും പ്രസംഗത്തിനും കോഴ വാങ്ങുന്ന എം പിമാർക്കോ എം എൽ എമാർക്കോ പ്രത്യേക പരിരക്ഷ ലഭിക്കില്ല. ഇവര്‍ വിചാരണയിൽ നിന്ന് ഒഴിവാക്കപ്പെടുന്നത് തെറ്റായ സന്ദേശം നൽകുന്നതാണെന്നും പാർലമെന്റ് – നിയമസഭ അംഗങ്ങളുടെ അഴിമതിയും കൈക്കൂലിയും ജനാധിപത്യത്തെ നശിപ്പിക്കുമെന്നും സുപ്രീം കോടതി പുതിയ വിധിയിൽ വ്യക്തമാക്കി.

MPs, MLAs not immune from prosecution in bribery cases, rules Supreme Court

More Stories from this section

family-dental
witywide