പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു മറുപടിയുമായി കോൺഗ്രസ് മുഖ്യമന്ത്രിമാർ മുംബൈയിൽ. കോൺഗ്രസ് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പാക്കാൻ പരാജയപ്പെട്ടു എന്ന നരേന്ദ്ര മോദിയുടെ ആരോപണങ്ങൾക്ക് മറുപടി പറയാനാണ് അവർ മുംബൈയിൽ എത്തിയത്.
ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ എന്നിവരാണ് തങ്ങളുടെ ഭരണ നേട്ടങ്ങൾ എണ്ണിയെണ്ണി പറഞ്ഞ് ശനിയാഴ്ച മുംബൈയിൽ പത്ര സമ്മേളനം നടത്തിയത്.
നിയമസഭ തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ, ബിജെപിയും സഖ്യകക്ഷികളും നുണ പ്രചാരണം നടത്തുകയാണെന്ന് അവർ ആരോപിച്ചു. തങ്ങളുടെ ഭരണം വന്നുകാണാൻ മഹാരാഷ്ട്രയിലെ ഭരണകക്ഷി നേതാക്കളെ അവർ സംസ്ഥാനങ്ങളിലേക്ക് ക്ഷണിച്ചു. 10 വിമാനങ്ങൾ താൻ തയാറാക്കി നൽകാം കർണാടകത്തിലേക്ക് വരാൻ മഹായുതി സഖ്യ നേതാക്കളെ ഡി.കെ ശിവകുമാർ വെല്ലുവിളിച്ചു. 5 ഉറപ്പുകളാണ് കോൺഗ്രസ് കർണാടകയിൽ നൽകിയത് . അഞ്ചും നടപ്പാക്കുന്നുണ്ട് . സൌജന്യ വൈദ്യുതി, 10 കിലോ സൌജന്യ അരി, സ്ത്രീകൾക്ക് വർഷം തോറും 2 ലക്ഷം രൂപ വീതം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതി, സ്ത്രീകൾക്ക് സൌജന്യ ബസ് സർവീസ് , തൊഴിൽ രഹിതരായ യുവാക്കൾക്കുള്ള യുവശക്തി പദ്ധതി എല്ലാം ഗംഭീരമായി നടക്കുന്നുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു.
സെലങ്കാന സർക്കാരിൻ്റെ നേട്ടങ്ങളെ കുറിച്ച് മോദി കള്ളം പ്രചരിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി ആരോപിച്ചു. കഴിഞ്ഞ 10 മാസത്തിനിടെ 50,000 പേർക്ക് സർക്കാർ ജോലി നൽകി.200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നൽകുന്നു. കാർഷിക ഉൽപ്പന്നങ്ങൾക്ക് താങ്ങുവില ഉറപ്പാക്കിയിട്ടുണ്ട്. സ്ത്രീകൾക്ക് സൗജന്യ ബസ് സർവീസ് നൽകുന്നുണ്ട്. ഈ വാഗ്ദാനങ്ങളെല്ലാം തങ്ങൾ നിറവേറ്റി. രാജ്യത്ത് ഏറ്റവും കൂടുതൽ കർഷക ആത്മഹത്യകൾ നടക്കുന്നത് ബിജെപിയും സഖ്യ കക്ഷികളും ഭരിക്കുന്ന മഹാരാഷ്ട്രയിലാണ്. 3 കരിനിയമങ്ങൾ കൊണ്ടുവന്ന് മോദി സർക്കാർ കർഷകരെ വഞ്ചിച്ചിരിക്കുകയാണെന്നും രേവന്ദ് റെഡ്ഡി പറഞ്ഞു.
ഇന്ത്യയുടെ പ്രധാനമന്ത്രിയാകാൻ രാഹുൽ ഗാന്ധിക്ക് പല അവസരങ്ങളുണ്ടായിരുന്നു. പക്ഷേ അധികാരത്തിനുവേണ്ടി ആഗ്രഹിക്കുന്ന ഒരു വ്യക്തിയല്ല അദ്ദേഹമെന്നും സുതാര്യതയും യഥാർഥ പുരോഗതിയുമാണ് കോണഗ്രസിൻ്റെ മുഖമുദ്രയെന്നും സുഖ്‌വീന്ദർ സിംഗ് സുഖുവും പറഞ്ഞു .
Ms from Congress-ruled states gather in Mumbai slam BJP