കോഴിക്കോട് : പ്രമുഖ സാഹിത്യകാരന്‍ എം.ടി.വാസുദേവന്‍ നായര്‍ ആരോഗ്യവാനായി തിരിച്ചുവരാന്‍ പ്രാര്‍ത്ഥനയോടെ, പ്രത്യാശയോടെ കേരളം. നിലവില്‍ അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയില്ല. മരുന്നുകളോടു നേരിയ തോതില്‍ പ്രതികരിക്കുന്നുണ്ടെങ്കിലും സ്ഥിതി ഗുരുതരമാണെന്നാണ് വിവരം.
അതേസമയം, അത്യാവശ്യം ആരോഗ്യത്തോടെ എംടി തിരിച്ചുവരണമെന്നാണു മോഹമെന്നും എളുപ്പമല്ല എന്നറിയാമെന്നും എഴുത്തുകാരന്‍ സേതു പ്രതീക്ഷ പങ്കുവെച്ചു. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
”പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് കോഴിക്കോട്ടെ ഒരു ആശുപത്രി വളപ്പില്‍ ഞാനും സംവിധായകന്‍ എം.ആസാദും കാവല്‍ നിന്നത് ഓര്‍മ വരുന്നു. കാര്യമായി ആരുമുണ്ടായിരുന്നില്ല അവിടെ. കുഞ്ഞാണ്ടി, പുതുക്കുടി ബാലന്‍ അങ്ങനെ ചില മുഖങ്ങള്‍ ഓര്‍മയുണ്ട്. നാല്‍പത്തിയെട്ട് മണിക്കൂറുകള്‍ കഴിഞ്ഞെ എന്തെങ്കിലും പറയാനാവൂ എന്നാണ് ഡോക്ടര്‍ സി.കെ. രാമചന്ദ്രന്‍ പറഞ്ഞിരുന്നത്. അത് കഴിഞ്ഞു നാല്‍പത്തിയെട്ട് വര്‍ഷത്തോളം അദ്ദേഹം മലയാളി മനസ്സില്‍ നിറഞ്ഞുനിന്നു….അതു പോലെ ഒന്ന്……എളുപ്പമല്ല എന്നറിയാം. പക്ഷെ അത്യാവശ്യം ആരോഗ്യത്തോടെ… ഇതൊരു മോഹമാണ്”-സേതു.