
കോഴിക്കോട്: കോഴിക്കോട് നടന്ന കേരള കേരള ലിറ്റററി ഫെസ്റ്റിവലില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ എംടി വാസുദേവന്‍ നായര്‍ നടത്തിയ പ്രസംഗം ഏറെ രാഷ്ട്രീയചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. അമിതാധികാരത്തിനെതിരെ ആഞ്ഞടിച്ച പ്രസംഗത്തിലൂടെ എംടി ഉന്നം വെച്ചത് ഭരണപക്ഷത്തെയാണെന്ന് പ്രതിപക്ഷത്തുള്ളവരും അതല്ല പ്രധാനമന്ത്രിയെയാണെന്ന് മറ്റു ചിലരും ആരോപിച്ചു.
അതേസമയം ഇരുപത് വര്‍ഷങ്ങള്‍ക്കു മുന്‍പ് എംടി തന്നെ തന്നെ എഴുതിയ ‘ചരിത്രപരമായ ഒരാവശ്യം’ എന്ന ലേഖനത്തിലെ ഒരു ഭാഗമാണ് എംടി പ്രസംഗത്തില്‍ പറഞ്ഞത്. 2003 ല്‍ തൃശൂര്‍ കറന്റ് ബുക്‌സ് പ്രസിദ്ധീകരിച്ച ‘തെരഞ്ഞെടുത്ത ലേഖനങ്ങള്‍’ എന്ന എം ടിയുടെ പുസ്തകത്തില്‍ ഈ ലേഖനം ഉള്‍പ്പെടുത്തിയിട്ടുണ്ട്. എം എന്‍ കാരശ്ശേരിയാണ് പുസ്തകത്തിന് ആമുഖം എഴുതിയിരിക്കുന്നത്. പിണറായി വിജയന്‍ മുഖ്യമന്ത്രിയാകുന്നതിന് 13 വര്‍ഷം മുമ്പ് എംടി എഴുതിയ ലേഖനമാണിത്.
‘ഈ സാഹിത്യോത്സവത്തിന്റെ ആദ്യ വര്‍ഷം ഞാന്‍ പങ്കെടുത്തിരുന്നു. ഇത് ഏഴാമത്തെ വര്‍ഷമാണെന്ന് അറിയുന്നു. സന്തോഷം. ചരിത്രപരമായ ഒരാവശ്യത്തെ കുറിച്ച് ഇവിടെ പറയാന്‍ ആഗ്രഹിക്കുന്നു’ എന്നു പറഞ്ഞാണ് പ്രസംഗം ആരംഭിക്കുന്നത്. ‘ഇത് കാലത്തിന്റെ ആവശ്യമാണെന്ന് അധികാരത്തിലുള്ളവര്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ തയ്യാറാകുമെന്ന് പ്രത്യാശിച്ചുകൊണ്ട് എന്റെ വാക്കുകള്‍ അവസാനിപ്പിക്കുന്നു’ എന്നു പറഞ്ഞുകൊണ്ടാണ് പ്രസംഗം അവസാനിപ്പിക്കുന്നത്.
ആദ്യവംു അവസാനവും പറഞ്ഞ ഈ വാചകങ്ങള്‍ മാത്രമാണ് എംടി ലേഖനത്തില്‍ നിന്നല്ലാതെ എംടി കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. ഇടയിലുള്ള മറ്റു കാര്യങ്ങളെല്ലാം ലേഖനത്തില്‍ നിന്നുള്ളവ അതേ പടി പറഞ്ഞതാണ്.