ഇം​ഗ്ലണ്ടിലെ ഏറ്റവും ജനപ്രിയമായ പേര് മുഹമ്മദ്, രണ്ടാമത് നോഹ

ലണ്ടൻ: ഇം​ഗ്ലണ്ടിലെയും വെയിൽസിലെയും ആൺകുട്ടികളിൽ ഏറ്റവും ജനപ്രിയമായ പേര് മുഹമ്മദ്. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സിൻ്റെ (ONS) പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. 2023-ൽ ആൺകുട്ടികളുടെ ഏറ്റവും ജനപ്രിയമായ പേര് നോഹ എന്നായിരുന്നു. 2016 മുതൽ ഇംഗ്ലണ്ടിലെയും വെയിൽസിലെയും ആൺകുട്ടികളുടെ ഏറ്റവും ജനപ്രിയമായ 10 പേരുകളിൽ ഒന്നായിരുന്നു നോഹ. 2023-ൽ ആൺകുട്ടികളുടെ പേരുകളിൽ രണ്ടാമത്തേത്, ഒലിവർ എന്നും മൂന്നാമത്തേത് മുഹമ്മദ് എന്നുമായിരുന്നു.

4,661 ആൺകുട്ടികൾക്ക് 2023-ൽ മുഹമ്മദ് എന്ന പേര് നൽകി. 2022-ൽ ഇത് 4,177 ആയിരുന്നു, 2023-ൽ 4,382 ആൺകുട്ടികൾക്ക് നോഹ എന്ന പേര് നൽകി. ഇംഗ്ലണ്ടിലെയും വെയിൽസിലെയും പ്രധാനമായും നോർത്ത്, വെസ്റ്റ് മിഡ്‌ലാൻഡ്‌സ്, അതുപോലെ ലണ്ടനിലെ 10 പ്രദേശങ്ങളിൽ നാലിലും ഏറ്റവും പ്രചാരമുള്ള ആൺകുട്ടിയുടെ പേര് മുഹമ്മദ് ആണെന്നും റിപ്പോർട്ടിൽ പറയുന്നു.

2023-ലെ ഏറ്റവും പ്രചാരമുള്ള മൂന്ന് പെൺകുട്ടികളുടെ പേരുകൾ ഒലിവിയ, അമേലിയ, ഇസ്ല എന്നിവയായിരുന്നു. 2016 മുതൽ പെൺകുട്ടികളുടെ പേരിൽ മുന്നിൽ നിൽക്കുന്നത് ഒലീവിയ എന്നാണ്. സിനിമകളും സംഗീതവും മാതാപിതാക്കളുടെ പേര് തെരഞ്ഞെടുപ്പുകളിൽ സ്വാധീനം ചെലുത്തിയെന്നും പറയുന്നു.

Muhammad is famous name in England and wales

More Stories from this section

family-dental
witywide