ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ച് മകന്‍ അനന്ത് സംസാരിക്കുമ്പോള്‍ കണ്ണീരില്‍ കുതിര്‍ന്ന് മുകേഷ് അംബാനി

ന്യൂഡല്‍ഹി: ”എന്റെ ജീവിതം പൂര്‍ണ്ണമായും റോസാപ്പൂക്കളുടെ കിടക്കയായിരുന്നില്ല, ഞാന്‍ മുള്ളിന്റെ വേദന അനുഭവിച്ചിട്ടുണ്ട്…” തന്റെ ആരോഗ്യത്തെ കുറിച്ച് മുകേഷ് അംബാനിയുടെ മകന്‍ വിവാഹത്തോടനുബന്ധിച്ചുള്ള ചടങ്ങില്‍ സംസാരിച്ചു തുടങ്ങിയപ്പോള്‍ അച്ഛന്‍ അതിഥികള്‍ക്കിടയിലിരുന്ന് കണ്ണീര്‍ പൊഴിക്കുകയായിരുന്നു.

മുകേഷ് അംബാനി വികാരാധീനനായി മകന്‍ അനന്ത് അംബാനി പറയുന്നത് കേട്ടിരുന്ന് വിങ്ങിപ്പൊട്ടുകയായിരുന്നു. ഗുജറാത്തിലെ ജാംനഗറില്‍ നടന്ന വിവാഹത്തിന് മുമ്പുള്ള പരിപാടിയില്‍ മകന്‍ അനന്ത് അംബാനി തന്റെ ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ച് പറഞ്ഞപ്പോള്‍ റിലയന്‍സ് ഉടമ മുകേഷ് അംബാനി കണ്ണീരണിയുന്ന ദൃശ്യങ്ങള്‍ ഇതിനോടകം വൈറലായി മാറിയിട്ടുണ്ട്‌. മുകേഷ് അംബാനിയുടെയും നിതാ അംബാനിയുടേയും ഇളയ മകന്റെ വിവാഹത്തിന് മുമ്പുള്ള മൂന്ന് ദിവസത്തെ ചടങ്ങ് വെള്ളിയാഴ്ചയാണ് ആരംഭിച്ചത്.

കുട്ടിക്കാലം മുതല്‍ സുഹൃത്തായിരുന്ന രാധിക മര്‍ച്ചന്റ് ആണ് അനന്തിന്റെ വധു. തനിക്ക് ചില രോഗങ്ങളുണ്ടെന്നും എല്ലാം അറിഞ്ഞിട്ടും രാധിക ഒപ്പം നിന്നെന്നും മാതാപിതാക്കള്‍ തന്നെ സന്തോഷിപ്പിക്കാന്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്‌തെന്നും പ്രസംഗത്തില്‍ അനന്ത് പറഞ്ഞു. മാതാപിതാക്കള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് അനന്ത് അംബാനി തന്റെ കുട്ടിക്കാലത്തെ ആരോഗ്യവുമായി ബന്ധപ്പെട്ട തന്റെ പോരാട്ടങ്ങളെക്കുറിച്ച് സംസാരിച്ചു. അച്ഛനും അമ്മയും എപ്പോഴും തനിക്കൊപ്പം നിന്നുവെന്നും അനന്ത് പറഞ്ഞു.

അതേസമയം, രാജ്യം കണ്ടതില്‍വെച്ചും ഏറ്റവും ആര്‍ഭാടം നിറഞ്ഞ കല്യാണമാണ് അംബാനി കുടുംബത്തില്‍ ഇപ്പോള്‍ നടക്കുന്നത്. നിരവധി ആളുകള്‍ക്ക് ആതിഥ്യമരുളുകയും അവര്‍ക്ക് ഗുജറാത്തി വിഭവങ്ങള്‍ വിളമ്പുകയും ചെയ്യുന്ന ഒരു വിരുന്നോടെയാണ് വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങള്‍ ആരംഭിച്ചത്. മൂന്ന് ദിവസത്തെ പ്രധാന പരിപാടിയില്‍, ധരാളം അതിഥികള്‍ പങ്കെടുക്കുന്നുണ്ട്. ബില്‍ ഗേറ്റ്സ്, മെറ്റാ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്, അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍, ആമിര്‍ ഖാന്‍, ദീപിക പദുക്കോണ്‍, രണ്‍വീര്‍ സിംഗ് തുടങ്ങിയ പ്രമുഖ ബോളിവുഡ് താരങ്ങളും ക്ഷണിതാക്കളില്‍ ഉള്‍പ്പെടുന്നു.

More Stories from this section

family-dental
witywide