ആരോപണ വിധേയര്‍ മാറി നില്‍ക്കണം എന്ന് നിയമത്തില്‍ പറയുന്നില്ല, മുകേഷ് രാജിവെക്കേണ്ടതില്ല: പി.കെ ശ്രീമതി

തിരുവനന്തപുരം: ലൈംഗികാതിക്രമ ആരോപണം നേരിടുന്ന നടന്‍ മുകേഷിന്റെ രാജിക്കാര്യത്തില്‍ രണ്ടഭിപ്രായം ഉയരുന്നതിനിടെ നിലപാട് വ്യക്തമാക്കി മുന്‍ മന്ത്രി പി.കെ ശ്രീമതി. മുകേഷ് എം എല്‍ എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്നും ആരോപണ വിധേയര്‍ മാറി നില്‍ക്കണം എന്ന് നിയമത്തില്‍ പറയുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.

ഔചിത്യത്തോടെ കാര്യങ്ങളെ കാണണമെന്ന് പറഞ്ഞ ശ്രീമതി, രാഷ്ട്രീയം നോക്കി സര്‍ക്കാരിനെതിരെ രംഗത്തിറങ്ങുന്ന സ്ത്രീകള്‍ ഉള്‍പ്പെടെ എന്തു കൊണ്ട് മറ്റ് സംഭവങ്ങള്‍ ഇതുപോലെ കാണുന്നില്ലെന്നും ചോദിച്ചു.

ആരോപണ വിധേയരായവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുമെന്നത് സര്‍ക്കാരിന്റെ ഉറപ്പാണെന്നും കുറ്റം തെളിഞ്ഞാല്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഏത് സ്ഥാനത്തുള്ളവരായാലും മുഖം നോക്കാതെ നടപടിയെടുക്കും. മുഖ്യമന്ത്രിയുടെ വാക്കുകള്‍ പൂര്‍ണ്ണമായും വിശ്വസിക്കുന്നു. പ്രത്യേക അന്വേഷണ സംഘത്തിലും വിശ്വാസമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

More Stories from this section

family-dental
witywide