കേസ് എടുത്ത സാഹചര്യത്തില്‍ ധാര്‍മികത ഉണ്ടെങ്കില്‍ മുകേഷ് രാജി വെയ്ക്കട്ടെ: തിരുവഞ്ചൂര്‍

കോട്ടയം: യുവ നടിയുടെ ലൈംഗിക ആരോണത്തില്‍ മുകേഷിനെതിരായി കേസ് എടുത്ത സാഹചര്യത്തില്‍ അദ്ദേഹം ധാര്‍മികമായി എം.എല്‍.എ സ്ഥാനത്ത് തുടരുന്നത് ശരിയല്ലന്ന് മുന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.

എം എല്‍ എ ആയി കോടതിയില്‍ പോകുന്നതിലും നല്ലത് എം എല്‍ എ അല്ലാതെ പോകുന്നതാണന്നും തിരുവഞ്ചൂര്‍ പറഞ്ഞു. രാജി വയ്ക്കണോ എന്ന് തീരുമാനിക്കേണ്ടത് അദ്ദേഹമാണെന്നും കേസ് നടപടികള്‍ മുന്നോട്ട് പോകട്ടെയെന്നും തിരുവഞ്ചൂര്‍ കോട്ടയത്ത് പ്രതികരിച്ചു. കേസില്‍ പൂര്‍ണമായും വനിതാ ഓഫീസര്‍മാര്‍ മാത്രമുള്ള അന്വേഷണ സംഘം വേണമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

More Stories from this section

family-dental
witywide