‘മില്‍ട്ടന്റെ’ ക്രൂരതയ്ക്ക് സാക്ഷ്യം വഹിച്ച് ഫ്‌ളോറിഡ, ഒന്നിലേറെ മരണങ്ങളുണ്ടായെന്നും റിപ്പോര്‍ട്ട്

ഫ്‌ളോറിഡ: ശക്തമായ കാറ്റും മഴയും ഉള്‍പ്പെടെ മില്‍ട്ടണ്‍ ചുഴലിക്കാറ്റിന്റെ ക്രൂരതയ്ക്ക് സാക്ഷ്യം വഹിക്കുകയാണ് യു.എസിലെ ഫ്‌ലോറിഡ സംസ്ഥാനം. സെന്റ് ലൂസി കൗണ്ടിയില്‍ ഒന്നിലധികം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. എങ്കിലും കൂടുതല്‍ വിശദാംശങ്ങള്‍ ഇപ്പോള്‍ ലഭ്യമല്ല. സെന്റ് ലൂസി കൗണ്ടി ഫ്‌ലോറിഡയിലെ അറ്റ്‌ലാന്റിക് തീരത്താണ്. സരസോട്ടയില്‍ നിന്ന് 140 മൈല്‍ കിഴക്കായി സ്ഥിതി ചെയ്യുന്നു.

അതേസമയം, സംസ്ഥാനത്തെ സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ ശക്തമായ മഴ പെയ്യുകയാണ്. ഒരു മണിക്കൂറിനുള്ളില്‍ 16 ഇഞ്ച് മഴ പെയ്തു, അടുത്ത മണിക്കൂറുകളില്‍ കൂടുതല്‍ മഴ പെയ്യുമെന്ന് വിലയിരുത്തപ്പെടുന്നു. പീറ്റേഴ്സ്ബര്‍ഗില്‍, കാറ്റിന്റെ വേഗത 84 മൈല്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ബ്രാഡന്റണിലാകട്ടെ കഴിഞ്ഞ ഏതാനും മണിക്കൂറുകളായി പവര്‍ ഓണും ഓഫും ആയി മിന്നിമറയുന്നുവെന്ന് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൊടുങ്കാറ്റ് കരതൊട്ട സരസോട്ടയില്‍ കാറ്റും അതിശക്തമായ മഴയും തുടരുന്നു.

റ്റാംപയിലും പെരുമഴയാണ്. അക്രമാസക്തമായ കാറ്റും മഴയും റ്റാംപയെ വല്ലാതെ വേദനിപ്പിക്കുന്നുവെന്ന് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. അയല്‍പക്കത്തെ ആരെയും കാണാന്‍ പോലും കഴിയാത്തവിധമാണ് മഴയെന്നും റിപ്പോര്‍ട്ടുണ്ട്. റോഡില്‍ വെള്ളപ്പൊക്കമുണ്ടാകുമെന്നും, വെള്ളപ്പൊക്കം കൂടുതല്‍ വഷളാകാന്‍ പോകുന്നുവെന്നും സി.എന്‍.എന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

More Stories from this section

family-dental
witywide