മുംബൈ: മുംബൈ ഗേറ്റ് വേ ഓഫ് ഇന്ത്യ തീരത്തെ കണ്ണീരിലാഴ്ത്തി യാത്രാബോട്ടുമുങ്ങി 13 മരണം. ബോട്ടിൽ 125 ഓളം യാത്രക്കാരാണ് ഉണ്ടായിരുന്നത്. നൂറോളം പേരെ നിലവിൽ രക്ഷപ്പെടുത്തിയതായി കോസ്റ്റ് ഗാർഡ് അറിയിച്ചു. സ്പീഡ് ബോട്ട് യാത്രാബോട്ടിലിടിച്ചാണ് അപകടം. മുംബൈയ്ക്ക് സമീപമുള്ള വിനോദസഞ്ചാര കേന്ദ്രമായ എലിഫന്റ് ദ്വീപുകളിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം ഉണ്ടായത്.
നീൽകമൽ എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. കോസ്റ്റ് ഗാർഡും നേവിയും സംയുക്ത പരിശോധന നടത്തുകയാണ്. 13 മരണം നേവി സ്ഥിരീകരിച്ചിട്ടുണ്ട്. മരിച്ചവരിൽ ഒരാൾ നേവി ഉദ്യോഗസ്ഥനാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.