വ്യാജ ബോംബ് ഭീഷണിയില്‍ മുബൈ നഗരം : വിമാനത്തിനും ആശുപത്രിയ്ക്കും കോളേജിനും ഉള്‍പ്പെടെ 60 സ്ഥാപനങ്ങള്‍ക്ക് ഭീഷണി

മുംബൈ: രാജ്യത്ത് വ്യാജ ബോംബ് ഭീഷണികള്‍ തുടര്‍ക്കഥയാകുന്നു. ഇന്നലെ മുംബൈ നഗരത്തിലെ 60 ഓളം സ്ഥാപനങ്ങള്‍ക്കാണ് ബോംബ് ഭീഷണി ഇ മോയിലുകള്‍ എത്തിയത്. ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ബിഎംസി) ഉള്‍പ്പെടെ മുംബൈയിലെ സ്ഥാപനങ്ങള്‍, പ്രമുഖ ആശുപത്രികള്‍ക്കും കോളേജുകള്‍ക്കും ബോംബ് സ്ഫോടന ഭീഷണിയുമായി ഇമെയിലുകള്‍ ലഭിച്ചിരുന്നു. തുടര്‍ന്ന് പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഒരൊറ്റ മെയില്‍ ഐഡിയില്‍ നിന്നാണ് ഇമെയിലുകള്‍ ലഭിച്ചതെന്നും പൊലീസ് വ്യക്തമാക്കുന്നു. അന്വേഷണത്തിനിടെ, മുംബൈ പൊലീസ് എല്ലാ സ്ഥാപനങ്ങളിളും സുരക്ഷാ പരിശോധനകള്‍ നടത്തി. പിന്നീട് ഈ സ്ഥലങ്ങളില്‍ നിന്നൊന്നും സംശയാസ്പദമായ ഒന്നും കണ്ടെത്താനാകാത്തതിനാല്‍ ഭീഷണി വ്യാജമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. തുടരന്വേണം നടക്കുകയാണ്.

ചെന്നൈയില്‍ നിന്ന് മുംബൈയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിനും ചൊവ്വാഴ്ച ബോംബ് ഭീഷണി സന്ദേശം ലഭിച്ചെങ്കിലും അതും വ്യാജമായിരുന്നു. ന്യൂഡല്‍ഹിയിലെ സ്വകാര്യ വിമാനക്കമ്പനിയുടെ കോള്‍ സെന്ററിലാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. രാത്രി 10.30ഓടെ വിമാനം സുരക്ഷിതമായി മുംബൈ വിമാനത്താവളത്തില്‍ ഇറക്കി.

‘ചെന്നൈയില്‍ നിന്ന് മുംബൈയിലേക്ക് സര്‍വീസ് നടത്തുന്ന ഇന്‍ഡിഗോ 6E 5149 വിമാനത്തിനാണ് ബോംബ് ഭീഷണി എത്തിയത്.

More Stories from this section

family-dental
witywide