ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ ഏഷ്യയില്‍ ഒന്നാം സ്ഥാനവും ആഗോളതലത്തില്‍ മൂന്നാം സ്ഥാനവും നേടി മുംബൈ

മുംബൈ: ഷാങ്ഹായ് ആസ്ഥാനമായുള്ള ഹുറൂണ്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് തിങ്കളാഴ്ച പ്രസിദ്ധീകരിച്ച ആഗോള സമ്പന്നരുടെ പട്ടിക പ്രകാരം ഇന്ത്യയുടെ സാമ്പത്തിക കേന്ദ്രമായ മുംബൈ ആദ്യമായി ചൈനീസ് മഹാനഗരമായ ബീജിംഗിനെ പിന്തള്ളി ഏഷ്യയുടെ ശതകോടീശ്വര തലസ്ഥാനമായി. ബെയ്ജിംഗില്‍ 91 പേര്‍ ശതകോടീശ്വരന്മാരായി വാഴുമ്പോള്‍ മുംബൈ നഗരത്തിലുള്ളത് 92 ശതകോടീശ്വരന്മാരാണ്.

ഇന്ത്യയിലെ 271 ശതകോടീശ്വരന്മാരുമായി താരതമ്യം ചെയ്യുമ്പോള്‍ ചൈനയില്‍ 814 ശതകോടീശ്വരന്മാരുണ്ട്, എന്നാല്‍ കോടീശ്വരന്മാരുള്ള നഗരങ്ങളെ താരതമ്യം ചെയ്യുമ്പോഴാണ് ബെയ്ജിംഗിനെ മുംബൈ പിന്തള്ളിയത്.

ആഗോള തലത്തില്‍ 119 ശതകോടീശ്വരന്മാരുമായി ഏഴ് വര്‍ഷത്തിന് ശേഷം ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത് ന്യൂയോര്‍ക്കാണ്. 97 പേരുമായി ലണ്ടനാണ് രണ്ടാം സ്ഥാനത്ത്. മുംബൈയാകട്ടെ ഇപ്പോള്‍ ആഗോളതലത്തില്‍ ശതകോടീശ്വരന്മാരുടെ കാര്യത്തില്‍ മൂന്നാം സ്ഥാനത്താണ്.

റിലയന്‍സ് ഇന്‍ഡസ്ട്രീസിലെ മുകേഷ് അംബാനി, അദാനി ഗ്രൂപ്പിന്റെ ഗൗതം അദാനി എന്നിവരുള്‍പ്പെടെയുള്ള ശതകോടീശ്വരന്മാരുടെ നേതൃത്വത്തില്‍, 2023 ല്‍ 7.5% വളര്‍ച്ച നേടിയ ശക്തമായ സമ്പദ് വ്യവസ്ഥയുടെ സഹായത്തോടെ, ഇന്ത്യ 94 പേരെ 271 ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ചേര്‍ത്തു. 2013ന് ശേഷമുള്ള ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന സംഖ്യയാണിത്.

814 ശതകോടീശ്വരന്മാരുമായി ചൈന പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍, 800 ശതകോടീശ്വരന്മാരുമായി അമേരിക്കയാണ് രണ്ടാം സ്ഥാനത്തുള്ളത്.

Mumbai ranked first in Asia and third globally in the list of billionaires

More Stories from this section

family-dental
witywide