മുംബൈ ഭീകരാക്രമണ കേസ് : തന്നെ ഇന്ത്യക്ക് കൈമാറരുതെന്ന് യു.എസ് സുപ്രീംകോടതിയില്‍ റാണ

വാഷിങ്ടണ്‍: മുംബൈ ഭീകരാക്രമണ കേസില്‍ പ്രതിയായ തന്നെ ഇന്ത്യക്കു കൈമാറരുതെന്ന ആവശ്യവുമായി പ്രതി പാക്ക് വംശജനായ കനേഡിയന്‍ വ്യവസായി തഹാവൂര്‍ റാണ. ഇന്ത്യയ്ക്കു കൈമാറാമെന്ന യുഎസ് കോടതി ഉത്തരവിതെനെതിരെയാണ് പ്രതി യുഎസ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ഇന്ത്യയ്ക്കു കൈമാറാതിരിക്കാന്‍ റാണയ്ക്കു മുന്നിലുള്ള അവസാന നിയമ സാധ്യതയാണിത്.

റാണയുടെ കുറ്റകൃത്യം വ്യക്തമാക്കുന്ന തെളിവുകള്‍ ഇന്ത്യ നല്‍കിയിട്ടുണ്ടെന്നു വിധി പറഞ്ഞ മിലാന്‍ ഡി സ്മിത്ത്, ബ്രിഡ്‌ജെറ്റ് എസ്. ബേഡ്, സിഡ്‌നി എ ഫിറ്റ്സ്വാറ്റര്‍ എന്നിവരടങ്ങിയ മൂന്നംഗ ജഡ്ജിമാരുടെ പാനല്‍ നേരത്തെ കണ്ടെത്തിയിരുന്നു. ഇന്ത്യയും യുഎസും തമ്മിലുള്ള കുറ്റവാളി കൈമാറ്റ ഉടമ്പടി പ്രകാരമാണു റാണയെ കൈമാറ്റം ചെയ്യാന്‍ തീരുമാനിച്ചത്.

ഇന്ത്യയും യുഎസും തമ്മിലുള്ള കുറ്റവാളി കൈമാറ്റ ഉടമ്പടി പ്രകാരമാണു റാണയെ കൈമാറ്റം ചെയ്യാന്‍ സാധിക്കുക.