കരളിലെ അര്‍ബുദത്തെ തുടര്‍ന്ന് വിട പറഞ്ഞ ഗായിക ഭവതാരിണിയുടെ വിയോഗത്തില്‍ വേദന പങ്കുവെച്ച് അച്ഛനായ ഇളയരാജ. അച്ഛന്റെയൊപ്പം ചിത്രങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്ന കുട്ടി ഭവതാരിണിയുടെ ചിത്രം പങ്കുവെച്ച് ‘അന്‍പ് മകളേ’ എന്നാണ് ഇളയരാജ സോഷ്യല്‍മീഡിയ കുറിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ച് മണിക്കായിരുന്നു ഭവതാരിണി വിട പറഞ്ഞത്.
കരളിലെ അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് ഭവതാരിണിയുടെ അപ്രതീക്ഷിത വിയോഗം. മൃതദേഹം നാളെ ചെന്നൈയിലെത്തിക്കും. കാര്‍ത്തിക് ഇളയരാജ, യുവന്‍ ശങ്കര്‍ രാജ എന്നിവരാണ് സഹോദരങ്ങള്‍. ഏതാനും മാസങ്ങളായി ശ്രീലങ്കയില്‍ ചികിത്സയിലായിരുന്നു. ‘ഭാരതി’ എന്ന ചിത്രത്തിലെ ‘മയില്‍ പോല പൊന്ന് ഓന്ന്’ എന്ന ഗാനത്തിന് 2,000ല്‍ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ച ഗായികയാണ് ഭവതാരിണി. ‘റാസയ്യ’ എന്ന ചിത്രത്തിന് വേണ്ടിയാണ് ആദ്യമായി ഭവതാരിണി പിന്നണി ഗായികയാകുന്നത്.