അമേരിക്കയെ രക്ഷിക്കൂ, ട്രംപിനെ സഹായിക്കൂ, മസ്കിന് നാല് വയസ്സുകാരനായ മകന്റെ ഉ​പദേശം, ഓകെയെന്ന് മറുപടി

ന്യൂയോർക്ക്: ടെസ്ല സി.ഇ.ഒ. ഇലോണ്‍ മസ്‌കിന് നാലുവയസ്സുകാരനായ മകന്‍ നല്‍കുന്ന ഒരു ഉപദേശം വൈറൽ. അമേരിക്കയിലെ ‘ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സി'(DOGE) മേധാവിയായി സ്ഥാനമേറ്റെടുക്കാന്‍ ഒരുങ്ങുന്ന മസ്‌കിനോട് നാലുവയസ്സുകാരനായ മകൻ ‘എക്‌സ് ആഷ് എ ട്വവല്‍വ്’ എന്ന ‘എക്‌സ്’ പറയുന്ന വാചകങ്ങള്‍ ഇതിനോടകം സാമൂഹികമാധ്യമങ്ങള്‍ ഏറ്റെടുത്തുകഴിഞ്ഞു. കാപ്പിറ്റോള്‍ ഹില്‍ സന്ദര്‍ശിച്ചപ്പോൾ മസ്ക് മകനെയും കൂടെക്കൂട്ടിയിരുന്നു. ഇതിനുപിന്നാലെയാണ് മകന്റെ പത്തുസെക്കന്റ് നീളുന്ന വീഡിയോ ഇലോണ്‍ മസ്‌ക് എക്‌സിലൂടെ പങ്കുവെച്ചത്.

കാറിന്റെ പിന്‍സീറ്റിലിരിക്കുന്ന ‘എക്‌സി’നോട് താന്‍ എന്താണ് ചെയ്യേണ്ടതെന്ന് മസ്‌ക് ചോദിക്കുന്നതും ഇതിന് നാലുവയസ്സുകാരന്‍ നല്‍കുന്ന മറുപടിയുമാണ് ദൃശ്യങ്ങളിലുള്ളത്. താന്‍ എന്ത് ചെയ്യണമെന്ന് മസ്‌ക് ചോദിക്കുമ്പോള്‍ ‘അമേരിക്കയെ രക്ഷിക്കൂ’ എന്നായിരുന്നു മകന്റെ മറുപടി. പിന്നാലെ ‘ട്രംപിനെ സഹായിക്കൂ’ എന്നും നാലുവയസ്സുകാരന്‍ പറയുന്നുണ്ട്. മകന്റെ മറുപടിക്ക് പിന്നാലെ ‘ഓക്കെ’ എന്ന് ഇലോണ്‍ മസ്‌ക് പറയുന്നതും വീഡിയോയില്‍ കാണാം.

Musk Son advise goes to viral