കച്ചമുറുക്കി ലീഗും, 3 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; മലപ്പുറത്ത് ഇ ടി മുഹമ്മദ് ബഷീർ, പൊന്നാനിയിൽ സമദാനി, രാമനാഥപുരത്ത് നവാസ് ഗനി

മലപ്പുറം: ലോക്സഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ച് മുസ്ലിം ലീഗും തെരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങി. 2024 ലോക്സഭ തെരഞ്ഞെടുപ്പിൽ മൊത്തത്തിൽ 3 സീറ്റുകളിലാണ് ലീഗ് മത്സരിക്കുന്നത്. കേരളത്തിൽ രണ്ടും തമിഴ്നാട്ടിൽ ഒന്നും സീറ്റുകളിൽ ലീഗ് പോരാട്ടത്തിനിറങ്ങും. ഈ മൂന്നിടത്തെയും സ്ഥാനാർത്ഥികളെയാണ് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖ് അലി ശിഹാബ് തങ്ങൾ ഇപ്പോൾ പ്രഖ്യാപിച്ചത്. മലപ്പുറത്ത് ഇ ടി മുഹമ്മദ് ബഷീറും പൊന്നാനിയിൽ സമദാനിയും രാമനാഥപുരത്ത് നവാസ് ഗനിയുമാകും മത്സരിക്കുക.

ഇലക്ഷൻ പ്രവർത്തനം തുടങ്ങിയെന്നും സാദിഖ് അലി ശിഹാബ് തങ്ങൾ വ്യക്തമാക്കി. മൂന്ന് സീറ്റിലും ലീഗ് സ്ഥാനാർത്ഥികൾ വിജയിക്കുമെന്നും കേരളത്തിൽ യു ഡി എഫിന് വമ്പൻ ജയം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സ്ഥാനാർത്ഥികളെ നിർണ്ണയിച്ചത് ലീഗ് ഉന്നത അധികാര യോഗം ചേർന്നാണെന്നും സാദിഖ് അലി ശിഹാബ് തങ്ങൾ വ്യക്തമാക്കി. രാജ്യസഭ സ്ഥാനാർത്ഥിയാരെന്നത് പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം വിവരിച്ചു.

ലീഗ് സ്ഥാനാർഥി നിർണയ ചർച്ചകൾക്ക് ശേഷം പി കെ കുഞ്ഞാലിക്കുട്ടി, മുസ്ലിം ലീഗ് ദേശീയ പ്രസിഡണ്ട് ഖാദർ മൊയ്തീൻ രാമനാഥപുരം സ്ഥാനാർത്ഥി നവാസ് ഗനി എന്നിവർക്കൊപ്പമാണ് സാദിഖ് അലി ശിഹാബ് തങ്ങൾ മാധ്യമങ്ങളെ കണ്ടത്.

muslim league announced all 3 candidates for lok sabha polls 2024

More Stories from this section

family-dental
witywide