മുസ്ലിം ലീഗ് എംപിയുടെ സ്ഥാപനങ്ങളിൽ ഇഡി റെയിഡ്

ചെന്നൈ: തമിഴ്നാട്ടിലെ പ്രമുഖ മുസ്ലിം ലീഗ് നേതാവും രാമനാഥപുരം എം പിയുമായ നവാസ് ഗനിയുടെ സ്ഥാപനങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. നവാസ് ഗനിയുടെ സ്ഥാപനങ്ങളിൽ എൻഫോഴ്സ്മെന്റ് റെയ്‌ഡ് നടക്കുകയാണ്. ഗനിയുടെ ഉടമസ്ഥതയിലുള്ള എസ്ടി കൊറിയർ എന്ന സ്ഥാപനത്തിന്‍റെ ഓഫിസുകളിലാണ് ഇ ഡി ഉദ്യോഗസ്ഥർ റെയ്ഡ് നടത്തുന്നത്.

രാമനാഥപുരം മണ്ഡലത്തിലെ സിറ്റിംഗ് എം പിയായ നവാസ് ഗനി 2024 ലെ തെര‌ഞ്ഞെടുപ്പിലും മത്സരിക്കുകയാണ്. മുസ്ലിം ലീഗ് ആദ്യം തന്നെ സ്ഥാനാർഥിയെ പ്രഖ്യാപിച്ച മണ്ഡലമാണ് രാമനാഥപുരം. ഇവിടെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ഗനി മുന്നോട്ട് പോകുന്നതിനിടയിലാണ് അദ്ദേഹത്തിന്‍റെ സ്ഥാപനങ്ങളിൽ ഇ ഡ‍ിയുടെ റെയിഡ് ഉണ്ടായിരിക്കുന്നത്. കേസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഗനിയോ ഇ ഡിയോ പുറത്തുവിട്ടിട്ടില്ല.

Muslim League MP Navas Kani office ED Raid detials

More Stories from this section

family-dental
witywide