ദില്ലി: സുപ്രീം കോടതി അഭിഭാഷകൻ ഹാരിസ് ബീരാൻ മുസ്ലിം ലീഗിന്‍റെ രാജ്യസഭാ സ്ഥാനാർത്ഥിയാകും. ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങളുടേതാണ് തീരുമാനം. മുതിർന്ന നേതാവ് പി കെ കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം തുടങ്ങിയ നേതാക്കൾക്കടക്കം ഇക്കാര്യത്തിൽ വിയോജിപ്പുണ്ടെന്നാണ് വിവരം. യൂത്ത് ലീഗ് സംസ്ഥാന നേതൃത്വം ഇക്കാര്യത്തിൽ പ്രതിഷേധം അറിയിച്ചിച്ചുണ്ട്.
യൂത്ത് ലീഗ് നേതാക്കളെയാകും ഇക്കുറി രാജ്യസഭ സ്ഥാനാർഥിയായി പരിഗണിക്കുക എന്നായിരുന്നു ലീഗ് നേതൃത്വം ആദ്യം നൽകിയ സൂചന. എന്നാൽ പിന്നീട് സാദിഖലി തങ്ങളുടെ തീരുമാനം മാറുയായിരുന്നു. ദില്ലി കെ എം സി സി പ്രസിഡണ്ടാണ് ഹാരിസ് ബീരാൻ. പ്രഖ്യാപനം സാദിഖലി തങ്ങൾ ഗൾഫ് സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം മാത്രമാകും.
muslim league rajya sabha candidate chances for haris beeran