ഡാളസ് : കോഴഞ്ചേരി മുത്തൂറ്റ് കുടുംബാംഗം ഗീവര്‍ഗീസ് ഉമ്മന്‍ (കുഞ്ഞുട്ടി 92) ഡാളസില്‍ അന്തരിച്ചു. മുംബൈ സ്റ്റേറ്റ്സ്മാന് എന്‍ജീനിയറിംഗ് കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ ആയിരുന്നു. പന്തളം നരിയാപുരം പറമ്പില്‍ കുടുംബാംഗം പരേതയായ അമ്മിണി ഉമ്മനായിരുന്നു സഹധര്‍മ്മിണി.
മക്കള്‍: ലത (ബെംഗളൂരു), ഡോ. ഉഷ (പ്രൊഫസ്സര്‍, യൂണിവേഴ്സിറ്റി ഓഫ് നോര്‍ത്ത് ടെക്സാസ് ), ഗീത (കാനഡ), അലക്സ് (ന്യൂസിലാന്റ്), സ്മിത (ന്യൂജേഴ്സി ).
മരുമക്കള്‍ : രവി മാത്യൂസ്, പരേതനായ ഫിലിപ്പോസ് കുര്യന്, ഫ്രാന്‍സിസ്, ആന്‍, ഗ്ലെന്‍.
കൊച്ചുമക്കള്‍ : മനുവേല്‍, ആരോണ്‍, സാറ, എമി, അലിഷ്യ, ജോണ്‍, അന്ന, ജോഷ്വാ.
പൊതുദര്‍ശനം സെപ്റ്റംബര്‍ 27 വെള്ളിയാഴ്ച (നാളെ) വൈകിട്ട് 6 മുതല്‍ 8.30 വരെ കരോള്‍ട്ടന്‍ സെന്റ്. മേരിസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ (1080 W Jackson Rd, Carrollton, Tx 75006).
സംസ്കാരം ഒക്ടോബര്‍ 1 ചൊവ്വാഴ്ച ആലുവ തൃക്കുന്നത്ത് സെമിനാരി ചര്‍ച്ച് സെമിത്തേരിയില്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക് :- ഡോ.ഉഷ ഫിലിപ്പോസ് 972 816 8989