പാര്‍ട്ടി സ്വതന്ത്രന്‍ പാര്‍ട്ടിയിലായി , പി സരിനെ ഔദ്യോഗികമായി പാര്‍ട്ടിയിലേക്ക് സ്വീകരിച്ച് എം.വി ഗോവിന്ദന്‍

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പിനുമുമ്പ് കോണ്‍ഗ്രസ് വിട്ട പി സരിനെ ഔദ്യോഗികമായി പാര്‍ട്ടിയിലേക്ക് സ്വീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. രാവിലെ തിരുവനന്തപുരത്ത് എ കെ ജി സെന്ററിലെത്തിയ സരിനെ സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദനും എ കെ ബാലനും ചേര്‍ന്നാണ് സ്വീകരിച്ചത്. ചുവപ്പ് ഷാളണിയിച്ചായിരുന്നു സ്വീകരണം. പാര്‍ട്ടി സ്വതന്ത്രന്‍ പാര്‍ട്ടിയിലായെന്നാണ് എം വി ഗോവിന്ദന്റെ പ്രതികരണം. മാത്രമല്ല, സരിന്‍ സംഘടനാ തലത്തില്‍ പ്രവര്‍ത്തിക്കുമെന്നും മറ്റ് കാര്യങ്ങള്‍ ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

More Stories from this section

family-dental
witywide