നവീന്‍ ബാബുവിന്റെ പത്തനംതിട്ടയിലെ വീട്ടിലെത്തി എം.വി. ഗോവിന്ദന്‍, ‘പാര്‍ട്ടി ആദ്യം മുതലേ കുടുംബത്തിന് ഒപ്പം’

പത്തനംതിട്ട: യാത്ര അയയ്പ്പു സമ്മേളനത്തിനിടയില്‍ ഉന്നയിക്കപ്പെട്ട അഴിമതി ആരോപണത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത എഡിഎം നവീന്‍ ബാബുവിന്റെ പത്തനംതിട്ടയിലെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. നിയമപരമായ പരിരക്ഷ ലഭിക്കണമെന്നും ഉത്തരവാദികളെ ശിക്ഷിക്കണമെന്നും നവീന്‍ ബാബുവിന്റെ കുടുംബം ആവശ്യപ്പെട്ടതായി എംവി ഗോവിന്ദന്‍ പറഞ്ഞു. ഇന്ന് രാവിലെ 11.30 ഓടെ വീട്ടിലെത്തിയ ഗോവിന്ദന്‍ അടച്ചിട്ട മുറിയിലാണ് കുടുംബവുമായി കൂടിക്കാഴ്ച നടത്തിയത്.

എം.വി.ഗോവിന്ദന്റെ വാക്കുകള്‍

”നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പാര്‍ട്ടി രണ്ടു തട്ടിലാണെന്നുള്ള വാര്‍ത്തകള്‍ കാണുന്നുണ്ട്. പാര്‍ട്ടി എല്ലാ അര്‍ഥത്തിലും നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പമാണ്. കണ്ണൂരിലെ പാര്‍ട്ടിയായാലും പത്തനംതിട്ടയായാലും കേരളമായാലും പാര്‍ട്ടിക്ക് നിലപാട് ഒന്നുതന്നെയാണ്. ജനങ്ങളുമായി ബന്ധപ്പെട്ടുള്ള വിഷയം പി.പി. ദിവ്യയെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റുകയാണ്. അതിനു സമയം താമസിപ്പിക്കാതെ മാറ്റി. പാര്‍ട്ടി കുടുംബത്തിനൊപ്പം തന്നെയാണ്. എം.വി. ജയരാജന്‍ മൃതദേഹത്തോടൊപ്പം എത്തിയിരുന്നു. വിഷയത്തില്‍ ആദ്യം മുതല്‍ തന്നെ പാര്‍ട്ടി കുടുംബത്തിന് ഒപ്പമാണ്. ആവശ്യമില്ലാതെ വാര്‍ത്തകള്‍ ഉണ്ടാക്കരുത്. സിപിഎം സംസ്ഥാന സെക്രട്ടറിയായ ഞാനാണ് പറയുന്നത് പാര്‍ട്ടി കുടുംബത്തോടൊപ്പമാണെന്ന്. അന്വേഷണത്തിന് എന്തെല്ലാം നടപടികള്‍ വേണോ അതിനെല്ലാം പൂര്‍ണമായി പിന്തുണയ്ക്കും”

More Stories from this section

family-dental
witywide