കാരണം പോരായ്മ തന്നെ! ഇപി ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയതിൽ നിലപാട് വ്യക്തമാക്കി സിപിഎം സെക്രട്ടറി

തിരുവനന്തപുരം: പ്രവര്‍ത്തന രംഗത്തെ പോരായ്മ കാരണമാണ് ഇ പി ജയരാജനെ ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും മാറ്റിയതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഇ പി ജയരാജന്റെ പ്രവര്‍ത്തനത്തില്‍ നേരത്തെ പോരായ്മകളുണ്ടായിരുന്നുവെന്നും എന്നാല്‍ ഇവ പരിഹരിച്ച് മുന്നോട്ട് പോകാന്‍ ഇ പിക്ക് ആയില്ലെന്നും ഗോവിന്ദന്‍ വ്യക്തമാക്കി. സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ പ്രതിനിധികളുടെ ചര്‍ച്ചയ്ക്കുള്ള മറുപടിയിലാണ് സംസ്ഥാന സെക്രട്ടറി ഇക്കാര്യം പറഞ്ഞത്.

ജയരാജന്റെ പോരായ്മ പരിഹരിച്ച് മുന്നോട്ട് കൊണ്ടുപോകാനുള്ള പരിശ്രമം പാര്‍ട്ടി നടത്തി. എന്നാല്‍ അത് വിജയം കണ്ടില്ല. പിന്നീട് തിരഞ്ഞെടുപ്പ് സമയത്ത് വീണ്ടും വിവാദങ്ങള്‍ ഉണ്ടാക്കി. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഇപി ജയരാജനെ പദവിയില്‍ നിന്ന് നീക്കിയതെന്നും എം വി ഗോവിന്ദന്‍ വിശദീകരിച്ചു.

മധു മുല്ലശ്ശേരിയെപ്പോലുള്ളവര്‍ പാര്‍ട്ടി ഏരിയാ സെക്രട്ടറി സ്ഥാനത്ത് തുടര്‍ന്നത് പാര്‍ട്ടിയിലെ തെറ്റ്തിരുത്തല്‍ പ്രക്രിയകള്‍ നേരാംവണ്ണം നടക്കാത്തതിനാലായിരുന്നു.അദ്ദേഹം പിന്നീട് ബിജെപിയിലേക്ക് പോയി. ഇത്തരം വ്യതിയാനങ്ങള്‍ പാര്‍ട്ടി നേതൃത്വത്തിന് തിരിച്ചറിയാന്‍ കഴിയാതെ പോയെന്നും എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു.

Also Read

More Stories from this section

family-dental
witywide