തിരുവനന്തപുരം: പി വി അൻവറിന് ആരോപണങ്ങൾക്ക് പിന്നിൽ സി പി എമ്മിന് ഒരു പങ്കുമില്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എഡിജിപിക്കെതിരായി പിവി അൻവർ ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് പാർട്ടി പിന്തുണ ഇല്ലെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി. അൻവറിന് പിന്നിൽ അൻവർ മത്രമാണ് ഉള്ളതെന്നു അദ്ദേഹം കൂട്ടിച്ചേർത്തു.
എഡിജിപിക്കെതിരായ അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണം അട്ടിമറിക്കാനാകില്ല. കൃത്യമായിട്ടുള്ള അന്വേഷണം നല്ല വൃത്തിക്ക് നടക്കുമെന്നും ഗോവിന്ദൻ വ്യക്തമാക്കി.
കോൺഗ്രസിനെയും ഗോവിന്ദൻ വിമർശിച്ചു. ബിജെപിയുമായി ബന്ധം കോൺഗ്രസിനാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എംഎൽഎയും എംപിയെ യും ബിജെപിക്ക് നൽകിയത് കേരളത്തിൽ കോൺഗ്രസാണെന്ന് എംവി ഗോവിന്ദൻ വിമർശിച്ചു. ഇന്നത്തെ കോൺഗ്രസ് നാളത്തെ ബിജെപിയാണെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. കേരളത്തിലെ മുതിർന്ന കോൺഗ്രസ് എംപി ബിജെപിയിൽ ചേരാൻ പോകുന്നു എന്ന വാർത്തയ്ക്ക് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.