‘മുഖ്യമന്ത്രിയുടെ വിദേശയാത്ര സ്വന്തം ചെലവിൽ’; ഭരണസ്തംഭനമുണ്ടാകില്ലെന്ന് എംവി ഗോവിന്ദൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശയാത്ര നടത്തിയത് സ്വന്തം ചെലവിലാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മുഖ്യമന്ത്രി സ്വന്തം പണം ചെലവാക്കിയാണ് പോകുന്നത്. അല്ലാതെ വേറെ ആരുടെയെങ്കിലും ചെലവിൽ യാത്ര ചെയ്യുമോ, പ്രതിപക്ഷത്തിന് ഇക്കാര്യം ചോദിക്കാനുള്ള ശേഷിയില്ലെന്നും സിപിഎമ്മിനോടുള്ള വിരോധം മാത്രം അടിസ്ഥാനപ്പെടുത്തി ചര്‍ച്ച ചെയ്യുന്നതാണെന്നും ഗോവിന്ദന്‍ വ്യക്തമാക്കി.

മുമ്പും സ്വകാര്യ സന്ദര്‍ശനത്തിന് പോയ എല്ലാ മുഖ്യമന്ത്രിമാരേയും നമുക്കറിയാം. പ്രധാനമന്ത്രിയാണെങ്കില്‍ എല്ലാ കാലത്തും നിരന്തരം പോകുന്നു. ചില കോണ്‍ഗ്രസ് നേതാക്കളാണെങ്കില്‍ എവിടെയാണ് പോകുന്നതെന്ന് പോലും അറിയില്ല. പക്ഷേ, മുഖ്യമന്ത്രി സ്വകാര്യ ആവശ്യത്തിന് പോരുന്ന ഇടതുപക്ഷജനാധിപത്യമുന്നണിയോടുള്ള വിരോധം മാത്രം അടിസ്ഥാനപ്പെടുത്തി ചര്‍ച്ചചെയ്യുന്നതാണെന്നും അദ്ദേഹം ആരോപിച്ചു.

മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ച കുഴല്‍നാടനെതിരായ വിധി അവര്‍ക്കുകൂടി ഏറ്റ അടിയാണെന്നും അതിൽ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് ഇത്തരമൊരു ചർച്ചയെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു. മുഖ്യമന്ത്രി പോയതിനാൽ ഭരണസ്തംഭനമുണ്ടാകില്ലെന്നും എവിടെനിന്നും ചുമതല നിർവഹിക്കാമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരൊക്കെ എവിടെയൊക്കെ പോകണമെന്ന് ആദ്യം തന്നെ തീരുമാനിച്ചതാണെന്നും പിണറായി സംസ്ഥാനത്തിന് പുറത്ത് പ്രചരണത്തിനില്ലെന്ന് നേരത്തെ തീരുമാനിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

MV Govindan reply on CM Pinarayi Vijayan foreign trip

More Stories from this section

family-dental
witywide