ആലപ്പുഴ: പിഎസ്‍സി അംഗമാക്കാമെന്ന് വാഗ്ദാനം ചെയ്ത് കോഴവാങ്ങിയെന്ന ആരോപണത്തിൽ മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പണം വാങ്ങി പിഎസ്‍സി അംഗങ്ങളെ നിയമിക്കുന്ന രീതി സിപിഎമ്മിനില്ലെന്നും ഏരിയാ കമ്മറ്റി അംഗം കോഴ വാങ്ങിയെന്ന പരാതിയിൽ ആവശ്യമായ പരിശോധനകൾ നടത്തി നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മന്ത്രി മുഹമ്മദ് റിയാസിനു പുറമേ എം.എല്‍.എമാരായ കെ.എം. സച്ചിന്‍ദേവ്, തോട്ടത്തില്‍ രവീന്ദ്രന്‍ എന്നിവരുടെ പേരുകളും പ്രാദേശിക നേതാവ് ഉപയോഗപ്പെടുത്തിയതായും പരാതിയിലുണ്ട്. എന്നാൽ, റിയാസിന്റെ പേരിൽ വന്ന ആരോപണങ്ങളിൽ ഒന്നും അന്വേഷിക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പൊലീസ് വിഷയം അന്വേഷിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
സി.ഐ.ടി.യു. ഭാരവാഹിയായ യുവനേതാവ് പി.എസ്.സി. അംഗത്വം നൽകാനായി 60 ലക്ഷംരൂപ ആവശ്യപ്പെട്ടെന്നും 22 ലക്ഷം കൈപ്പറ്റിയെന്നുമാണ് ഹോമിയോ ഡോക്ടർമാരായ ദമ്പതിമാർ പരാതി നൽകിയത്. പരാതിയുമായി ബന്ധപ്പെട്ട് സിപിഎം ഏരിയാ കമ്മറ്റി അംഗം പ്രമോദ് കോട്ടൂളിക്കെതിരെ പാർട്ടി നടപടിയെടുക്കുയും ചെയ്തു.
MV Govindan reply on psc bribe controversy