എന്റെ ആത്മകഥ ഇങ്ങനല്ല, തിരഞ്ഞെടുപ്പ് ദിനത്തില്‍ ഇത് മനപ്പൂര്‍വ്വമാണ്, നിയമനടപടി സ്വീകരിക്കും : പ്രതികരണവുമായി ഇപി

കണ്ണൂര്‍: ഉപതിരഞ്ഞെടുപ്പ് ദിനത്തില്‍പൊട്ടിയ ആത്മകഥാ ബോംബ് നിര്‍വ്വീര്യമാക്കാന്‍ കിണഞ്ഞ് ശ്രമിച്ച് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജന്‍. തന്റെ പുസ്തകത്തിലെ വെളിപ്പെടുത്തലെന്ന നിലയില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ തള്ളിയാണ ഇപി രംഗത്തുള്ളത്. തികച്ചും അടിസ്ഥാന രഹിതമാണ് വാര്‍ത്തയെന്നും താന്‍ പുസ്തകം എഴുതി തീര്‍ന്നിട്ടില്ലെന്നും ഡി സി ബുക്‌സും മാതൃഭൂമിയും പ്രസിദ്ധീകരിക്കാന്‍ താത്പര്യം അറിയിച്ചിരുന്നു. താനതിന്റെ അനുമതി ആര്‍ക്കും കൊടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ന് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ കാര്യം എങ്ങനെയാണ് ആത്മകഥയില്‍ എഴുതുക? താന്‍ എഴുതാത്ത കാര്യം തന്റേത് എന്ന് പറഞ്ഞ് കൊടുക്കുകയാണ്. താന്‍ ഒരാള്‍ക്കും ഒന്നും കൈമാറിയിട്ടില്ല, ബോധപൂര്‍വം ഉണ്ടാക്കിയ കഥയാണിതെന്നും ഇപി വ്യക്തമാക്കി. താനെഴുതിയതിലൊന്നും ഇക്കാര്യങ്ങളില്ലെന്നും താന്‍ എഴുതിയിട്ട് ടൈപ്പ് ചെയ്യാന്‍ കൊടുക്കുകയായിരുന്നു. ആ പുസ്തകത്തിന്റെ ആദ്യ ഭാഗം എങ്ങനെ പുറത്തുവന്നുവെന്ന് അറിയില്ലെന്നും ഇപി പ്രതികരിച്ചു. എന്റെ ജീവചരിത്രവും രാഷ്ട്രീയ ചരിത്രവുമാണ് എഴുതുന്നത്. താനിപ്പോള്‍ എഴുതിക്കൊണ്ടിരിക്കുന്ന ഭാഗമേ എനിക്ക് അറിയൂ. ഇന്ന് തിരഞ്ഞെടുപ്പ് ദിവസം പാര്‍ട്ടിക്കെതിരെ വാര്‍ത്ത സൃഷ്ടിക്കാന്‍ മനപൂര്‍വം ചെയ്തതാണെന്നും, നിയമ നടപടി സ്വീകരിക്കുമെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

More Stories from this section

family-dental
witywide