“എൻ്റെ ജീവിതം രാജ്യത്തിന് വേണ്ടി സമർപ്പിച്ചത്”: അരവിന്ദ് കെജ്രിവാള്‍

ന്യൂഡല്‍ഹി: ജയിലിന് അകത്തായാലും പുറത്തായാലും തൻ്റെ ജീവിതം രാജ്യത്തിന് വേണ്ടി സമർപ്പിച്ചതാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു.

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റിന് ശേഷമുള്ള ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ആദ്യ പ്രതികരണമാണ് പുറത്തുവന്നിരിക്കുന്നത്. ദില്ലിയിലെ റോസ് അവന്യു കോടതിയിലേക്ക് കൊണ്ടുപോകും വഴി മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടിയായാണ് കെജ്രിവാള്‍ ഇക്കാര്യം പറഞ്ഞത്.

എക്‌സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലെ അറസ്റ്റിനെതിരായി കെജ്രിവാൾ സുപ്രീം കോടതിയിൽ നൽകിയ ഹർജി പിൻവലിച്ചതിനെ തുടർന്നാണ് അരവിന്ദ് കെജ്‌രിവാളിനെ റോസ് അവന്യൂ ട്രയൽ കോടതിയിൽ ഇഡി ഹാജരാക്കിയത്.

റിമാൻഡ് നടപടികളെ വിചാരണ കോടതിയിൽ ചോദ്യം ചെയ്യുമെന്നും തുടർന്ന് സുപ്രീം കോടതിയിൽ പുതിയ ഹർജി നൽകുമെന്നും അദ്ദേഹത്തിൻ്റെ അഭിഭാഷകൻ പറഞ്ഞു.അരവിന്ദ് കെജ്രിവാളിൻ്റെ 10 ദിവസത്തെ റിമാൻഡാണ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) ആവശ്യപ്പെട്ടിരിക്കുന്നത്

കൈക്കൂലി വാങ്ങിക്കുക എന്ന ഒറ്റ ഉദ്ദേശ്യത്തോടെയാണ് ഡൽഹി മദ്യനയം ഉണ്ടാക്കിയതെന്നും ആ വലിയ അഴിമതിയുടെ മുഴുവൻ സൂത്രധാരനും കെജ്രിവാൾ ആണെന്നും ഇഡിക്കു വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ (എഎസ്ജി) രാജു കോടതിയിൽ വാദിച്ചു. അരവിന്ദ് കെജ്‌രിവാളിൻ്റെ വസതിക്ക് സമീപം താമസിച്ചിരുന്ന അറസ്റ്റിലായ വിജയ് നായരാണ്ആപ്പിനും സൗത്ത് ഗ്രൂപ്പിനും ഇടയിൽ ഇടനിലക്കാരനായി പ്രവർത്തിച്ചതെന്ന് ഇഡി കോടതിയെ അറിയിച്ചു.

എഎം സിങ്വിയാണ് കെജ്രിവാളിനുവേണ്ടി റോസ് അവന്യു കോടതിയിൽ ഹാജരായ അഭിഭാഷകൻ.

My life is dedicated to This nation Says Aravind Kejriwal

More Stories from this section

family-dental
witywide