അഭിനേതാക്കളായ നാഗ ചൈതന്യയുടെയും ശോഭിത ധുലിപാലയുടെയും വിവാഹ നിശ്ചയം ഇന്ന് ഹൈദരാബാദിലെ വസതിയിൽ വെച്ച് നടക്കുമെന്ന് റിപ്പോർട്ട്. കഴിഞ്ഞ രണ്ട് വർഷമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്നും ഒടുവിൽ തങ്ങളുടെ ബന്ധം അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാൻ താരങ്ങൾ തീരുമാനിച്ചിരിക്കുകയാണെന്നും റിപ്പോർട്ടുകൾ പറയുന്നു.
തെലുങ്ക് മാധ്യമമായ ഗ്രേറ്റ് ആന്ധ്രയിലെ റിപ്പോർട്ട് അനുസരിച്ച്, നാഗ ചൈതന്യയുടെ പിതാവും നടനുമായ നാഗാർജുന ഇന്ന് വിവാഹനിശ്ചയത്തെക്കുറിച്ചുള്ള പ്രഖ്യാപനം നടത്തുകയും ചടങ്ങിന് ശേഷം അവരുടെ ഫോട്ടോകൾ പുറത്തുവിടുകയും ചെയ്യും.
2021ലായിരുന്നു നാഗ ചൈതന്യ സമാന്തയുമായുള്ള നാല് വർഷത്തെ വിവാഹജീവിതം അവസാനിപ്പിച്ചത്.
‘കുറുപ്പ്’ സിനിമയിൽ ദുൽഖറിന്റെ നായികയായ ശോഭിത, മണിരത്നത്തിന്റെ ‘പൊന്നിയിൻ സെൽവനിലും’ അഭിനയിച്ചിരുന്നു. ജൂൺ മാസത്തിൽ ഇരുവരും ചേർന്ന് യൂറോപ്പ് സന്ദർശനം നടത്തിയിരുന്നു. ഇവിടെ ഇവർ വൈൻ ടേസ്റ്റിങ് പരിപാടിയിൽ പങ്കെടുക്കുന്ന ദൃശ്യവും പുറത്തുവന്നിരുന്നു. അടുത്തിടെ ആരുടേയും പേര് പറയാതെ തന്നെ ശോഭിത താൻ പ്രണയത്തിലാണ് എന്ന് വെളിപ്പെടുത്തിയിരുന്നു