‘ഇതെനിക്ക് വൈകാരികമായ നിമിഷം’; മകന്‍ നാഗചൈതന്യയുടെ വിവാഹചിത്രങ്ങള്‍ പങ്കുവെച്ച് നാഗാര്‍ജുന

ഹൈദരാബാദ്: നടന്‍ നാഗാര്‍ജ്ജുനയുടെ മകനും നടനുമായ നാഗചൈതന്യ പുനര്‍വിവാഹിതനായി. നടിയും മോഡലുമായ ശോഭിത ധുലിപാലയാണ് വധു. ഹൈദരാബാദിലെ അന്നപൂര്‍ണ്ണ സ്റ്റുഡിയോയില്‍ ബുധനാഴ്ച രാത്രിയിലായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്.

ചടങ്ങില്‍ പങ്കെടുത്തത്. രാം ചരണ്‍, ജൂനിയര്‍ എന്‍ടിആര്‍, അല്ലു അര്‍ജുന്‍, മഹേഷ് ബാബു തുടങ്ങിയ പ്രമുഖരടക്കം ചടങ്ങില്‍ നാനൂറോളം അതിഥികളാണ് പങ്കെടുത്തത്. തെലുങ്ക് ആചാരപ്രകാരമായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്.

വൈകാരികമായ കുറിപ്പോടെയാണ് നാഗാര്‍ജ്ജുന ശോഭിതയെ കുടംബത്തിലേയ്ക്ക് സ്വാഗതം ചെയ്തത്. ‘ശോഭിതയും ചായിയും ഒരുമിച്ച ഈ മനോഹരമായ അധ്യായം ആരംഭിക്കുന്നത് കാണുന്നത് എനിക്ക് സവിശേഷവും വൈകാരികവുമായ നിമിഷമാണ്. എന്റെ പ്രിയപ്പെട്ട ചായിയ്ക്ക് അഭിനന്ദനങ്ങള്‍. ഒപ്പം ഞങ്ങളുടെ കുടുംബത്തിലേക്ക് പ്രിയ ശോഭിതയെ സ്വാഗതം ചെയ്യുന്നു. നീ ഇതിനകം ഞങ്ങളുടെ ജീവിതത്തില്‍ വളരെയധികം സന്തോഷം കൊണ്ടുവന്നു’. ‘അക്കിനേനി നാഗേശ്വര റാവു ഗാരുവിന്റെ ശതാബ്ദി വര്‍ഷത്തോടനുബന്ധിച്ച് സ്ഥാപിച്ച പ്രതിമയുടെ കീഴില്‍ അദ്ദേഹത്തിന്റെ അനുഗ്രഹത്തോടെ ഈ ആഘോഷം നടന്നപ്പോള്‍ അത് കൂടുതല്‍ ആഴത്തിലുള്ള അര്‍ത്ഥമുള്ളതായി. ഈ യാത്രയുടെ ഓരോ ചുവടിലും അദ്ദേഹത്തിന്റെ സ്‌നേഹവും മാര്‍ഗദര്‍ശനവും നമ്മോടൊപ്പമുണ്ടെന്ന് തോന്നുന്നു. ഇന്ന് ഞങ്ങളുടെ മേല്‍ വര്‍ഷിച്ച എണ്ണമറ്റ അനുഗ്രഹങ്ങള്‍ക്ക് ഞാന്‍ നന്ദി പറയുന്നു’.

കഴുത്തിലും കയ്യിലും നിറയെ ആഭരണങ്ങള്‍ അണിഞ്ഞ് സ്വര്‍ണ നിറത്തിലുള്ള പട്ടുസാരിയില്‍ രാജകീയ പ്രൗഢിയോടെയാണ് ശോഭിത വധുവായി ഒരുങ്ങിയെത്തിയത്. പരമ്പരാഗത തെലുങ്ക് വരന്റെ വേഷത്തിലാണ് നാഗചൈതന്യ എത്തിയത്.

More Stories from this section

family-dental
witywide