തീ കണ്ട് മൂന്നാം നിലയിൽ നിന്ന് ചാടി, കുവൈത്ത് തീപിടിത്തത്തിൽ നിന്ന് സാഹസികമായി രക്ഷപെട്ട മലയാളി, വാരിയെല്ല് പൊട്ടിയെങ്കിലും ജീവൻ രക്ഷയായി

കുവൈത്ത് തീപ്പിടിത്തത്തില്‍ നിന്ന് സാഹസികമായി രക്ഷപ്പെട്ട ഒരു മലയാളിയുടെ വിവരങ്ങൾ ആണ് ഇപ്പോൾ പുറത്തുവരുന്നത്. കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ സ്വദേശിയായ നളിനാക്ഷൻ ആണ് അത്ഭുതകരമായി രക്ഷപെട്ടത്. ഫ്ലാറ്റിൽ തീ ആളികത്തുന്നത് ശ്രദ്ധയില്‍പ്പെട്ട നളിനാക്ഷന്‍ വാട്ടര്‍ ടാങ്കിലേക്ക് ചാടി രക്ഷപ്പെടുകയായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു.

തീ പിടിച്ച കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നാണ് താഴെയുണ്ടായിരുന്ന വാട്ടര്‍ ടാങ്കിലേക്ക് നളിനാക്ഷന്‍ ചാടിയതെന്നും ബന്ധുക്കള്‍ വ്യക്തമാക്കി. പെട്ടെന്ന് എഴുന്നേല്‍ക്കാന്‍ കഴിയാത്ത സാഹചര്യമായിരുന്നു നളിനാക്ഷന്. സമീപത്തെ ഫ്ളാറ്റിലുണ്ടായിരുന്ന ബന്ധുക്കള്‍ നളിനാക്ഷനെ കാണുകയും ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നുവെന്നാണ് വിവരം. വീഴ്ചയില്‍ നളിനാക്ഷന്റെ വാരിയെല്ല് പൊട്ടിയിട്ടുണ്ട്. അതിന്റെ ഓപ്പറേഷന്‍ നടക്കാനിരിക്കുകയാണെന്ന് ബന്ധു വിവരിച്ചു.

More Stories from this section

family-dental
witywide