പേര് തുൾസി, കയ്യിൽ ഭഗവത് ഗീത, യുഎസിൻ്റെ പുതിയ ഇൻ്റലിജൻസ് മേധാവിക്ക് ഇന്ത്യയുമായി ബന്ധമുണ്ടോ?

യുഎസ് ജനപ്രതിനിധിസഭയിലെ ഡെമോകാറ്റ് പ്രതിനിധി തുൾസി ഗബാർഡിനെ നാഷണൽ ഇന്റലിജൻസ് ഡയറക്ടറായി നിയമിക്കുമെന്ന ഡൊണാൾഡ് ട്രംപിൻ്റെ പ്രസ്താവനക്ക് പിന്നാലെ തുൾസി ഇന്ത്യൻ വംശയാണെന്ന കഥ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇന്ത്യയുടെ തുളസി തന്നെയാണ് യുഎസിലെ ഈ തുൾസ്. ഈ പേര് എങ്ങനെ വന്നു? ഇവർക്ക് ഇന്ത്യയുമായി എന്തെങ്കിലും ബന്ധമുണ്ടോ?

യുഎസിലെ സമോവയിലായിരുന്നു ​അവരുടെ ജനനം. യു.എസ് പാർലമെന്റിലെ ആദ്യ ഹിന്ദുമത വിശ്വാസിയാണ് തുൾസ് ​ഗബാർഡ്. ഭഗവദ്ഗീതയില്‍ കൈവച്ചാണ് സത്യപ്രതിജ്ഞ ചെയ്തത്. ഹിന്ദുമത വിശ്വാസിയാണെങ്കിലും ഇന്ത്യന്‍ വംശജയല്ല ഇവര്‍. ഇവരുട അമ്മ ഹിന്ദുമതം സ്വീകരിച്ചതോടെ മക്കൾക്കെല്ലാം ഹിന്ദു പേരുകൾ നൽകി എന്നതാണ് അവരുടെ പേരിന് പിന്നിലെ കാര്യം. ഇവർക്ക് ചെറുപ്പം മുതലേ ഇസ്കോണുമായി ബന്ധമുണ്ട്. ഇവരുടെ സഹോദരങ്ങളുടെ പേര് വൃന്ദാവൻ, ഭക്തി, ആര്യൻ, ജയ് എന്നിങ്ങനെയാണ്. 2016ൽ മോദി യുഎസിൽ എത്തിയപ്പോൾ ഇന്ത്യൻ വസ്ത്രം ധരിച്ചെത്തിയ തുൾസി അദ്ദേഹത്തെ കണ്ട് ഭഗവദ് ഗീത സമ്മാനിച്ചിരുന്നു.

അഭിമാനിയായ റിപ്പബ്ലിക്കനാണ് തുൾസിയെന്ന് ട്രംപ് പ്രസ്താവനയിറക്കി. നേരത്തെ, വൈസ് പ്രസിഡന്റ് സ്ഥാനാർഥിയാകാൻ ട്രംപ് പരി​ഗണിച്ചവരിൽ ഒരാളായിരുന്നു തുൾസി.

21-ാം വയസ്സിൽ ഹവായിയിൽ ജനപ്രതിനിധി അം​ഗമായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ​തുൾസിയുടെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. 9/11 ആക്രമണത്തിന് ശേഷം ആർമി നാഷണൽ ഗാർഡിൽ ചേർന്ന തുൾസി ഇറാഖിലും കുവൈത്തിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഡെമോക്രാറ്റിക് പാർട്ടി മുൻ നേതാവാണ്‌ തുൾസി. 2020-ലെ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ ട്രംപിന്റെ എതിരാളിയായി മത്സരിക്കാനൊരുങ്ങിയ തുൾസിക്ക് പിന്നീട് പിന്മാറേണ്ടിവന്നു. ഇതോടെ, 2022-ൽ ഡെമോക്രാറ്റിക് പാർട്ടി വിട്ടതിന് ശേഷം അടുത്തിടെയാണ് അവർ ട്രംപിന് പിന്തുണ പ്രഖ്യാപിക്കുന്നത്. ഡെമോക്രാറ്റിക് പാര്‍ട്ടി നേതാക്കളില്‍ നിന്ന്, പ്രത്യേകിച്ച് ബൈഡനുമായും കമലയുമായും ഇടഞ്ഞുനിൽക്കുന്ന സമയത്താണ് അവർ റിപ്പബ്ലിക്കൻ പാർട്ടിയിലേക്ക് ചേക്കേറുന്നത്. കമലാ ഹാരിസിനെതിരായ സംവാദത്തിന് തയ്യാറെടുക്കുന്നതിൽ ട്രംപിനെ സഹായിച്ച വ്യക്തികൂടിയായിരുന്നു തുൾസി.

Named Tulsi, Bhagwat Gita in hand, does US’s new intelligence chief have ties to India

More Stories from this section

family-dental
witywide