
കീര്‍ത്തിപുര്‍(നേപ്പാൾ): ട്വന്റി 20 ക്രിക്കറ്റിലെ വേഗമേറിയ സെഞ്ച്വറിയെന്ന നേട്ടത്തിനുടമയായി നമീബിയൻ താരം ജാൻ നികൽ ലോഫ്റ്റി ഈറ്റൺ. നേപ്പാളിനെതിരെയാണ് താരത്തിന്റെ മിന്നൽ പ്രകടനം. വെറും 33 പന്തുകളില്‍ ലോഫ്റ്റി ഈറ്റണ്‍ സെഞ്ച്വറിയിലെത്തി. 36 പന്തിൽ 11 ഫോറും എട്ട് സിക്സും സഹിതം താരം 101 റൺസെടുത്തു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത നമീബിയ നാല് വിക്കറ്റ് നഷ്ടത്തിൽ 206 റൺസെടുത്ത് റൺമസ സൃഷ്ടിച്ചിച്ചു. ഓപ്പണർ മലാൻ ക്രൂഗർ 48 പന്തിൽ 59 റൺസുമായി പുറത്താകാതെ നിന്നു. മറുപടി ബാറ്റിംഗിൽ നേപ്പാൾ 18.5 ഓവറിൽ 186 റൺസിൽ എല്ലാവരും പുറത്തായി. നേപ്പാളിന്റെ കുശാൽ മല്ലയുടെ പേരിലായിരുന്നു ടി20യിലെ വേഗമേറിയ സെഞ്ച്വറി. മംഗോളിയക്കെതിരെ 34 പന്തിലായിരുന്നു താരത്തിന്റെ സെഞ്ച്വറി നേട്ടം.
Namibia’s Loftie-Eaton breaks the record for fastest-ever Men’s T20I ton