നാൻസി പെലോസിയുടെ വീട്ടിൽ അതിക്രമിച്ചു കയറി ഭർത്താവിനെ ആക്രമിച്ച വ്യക്തിക്ക് 30 വർഷം തടവ്

അമേരിക്കൻ ജനപ്രതിനിധി സഭയുടെ മുൻ സ്പീക്കർ നാൻസി പെലോസിയുടെ ഭർത്താവിനെ വീട്ടിൽ അതിക്രമിച്ചു കയറി ചുറ്റികകൊണ്ട് ആക്രമിച്ചയാൾക്ക് 30 വർഷത്തെ തടവ് ശിക്ഷ. ഡേവിഡ് ഡിപാപ്പ് എന്നയാളാണ് ശിക്ഷിക്കപ്പെട്ടത്. സാൻഫ്രാൻസിസ്കോയിൽ ഒരാഴ്ച നീണ്ടുനിന്ന വിചാരണയ്ക്ക് ശേഷമാണ് ശിക്ഷ വിധിച്ചത്.

ആക്രമിക്കപ്പെടുന്പോൾ നാൻസി പെലോസിസുയെ ഭർത്താവ് പോളിന് 82 വയസ്സായിരുന്നു. അന്ന് അദ്ദേഹത്തിന് പരുക്കേറ്റ് 6 ദിവസം ആശുപത്രിയിൽ കിടക്കേണ്ടി വന്നു. അക്രമി ചുറ്റിക ഉപയോഗിച്ച് അദ്ദേഹത്തിൻ്റെ തല അടിച്ചു പൊട്ടിച്ചിരുന്നു.

രണ്ട് പതിറ്റാണ്ടായി യുഎസിൽ താമസിക്കുന്ന കനേഡിയൻ പൗരനായ ഡിപാപ്പ്, 2022 ഒക്ടോബർ 28നാണ് കാലിഫോർണിയയിലെ പെലോസിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയത്. നാൻസിയെ ആക്രമിക്കാനാണ് അയാൾ എത്തിയത്. എന്നാൽ അവർ അന്ന് വീട്ടിലുണ്ടായിരുന്നില്ല.

കയറും കയ്യുറകളും ഡക്‌ട് ടേപ്പും ധരിച്ച് അവരുടെ വീട്ടിലെത്തിയ ഡിപാപ്പ് നാൻസിക്കു പകരം 82 വയസ്സുള്ള അവളുടെ ഭർത്താവിനെ കണ്ടുമുട്ടി, “നാൻസി എവിടെ?” എന്നു ചോദിക്കുന്നത് വിഡിയോയിൽ കാണാം. പോൾ പെലോസി ഒരു വിധത്തിൽ പൊലീസിനെ വിളിച്ചു.

പൊലീസ് ഉദ്യോഗസ്ഥർ അക്രമിയെ കീഴ്പ്പെടുത്തും മുമ്പ് ഡിപാപ്പ് പോൾ പെലോസിയെ ചുറ്റിക കൊണ്ട് അടിച്ചു. ഇത് പൊലീസിന്റെ ബോഡിക്യാമിൽ വ്യക്തമായി കാണാം. അടികിട്ടിയ പോൾ പെലോസി ബോധരഹിതനായി വീണു. തലയ്ക്കു പരുക്കുമുണ്ടായിരുന്നു.ഉടൻ ആശുപത്രയിൽ എത്തിച്ചു. അവിടെ അദ്ദേഹം ശസ്ത്രക്രിയയ്ക്ക് വിധേയനായി.

Nancy Pelosi husband attacker sentenced to 30 years jail

More Stories from this section

family-dental
witywide