ഭാരതരത്നയിൽ വീണ്ടും പ്രധാനമന്ത്രിയുടെ പ്രഖ്യാപനം, അദ്വാനിക്ക് പിന്നാലെ റാവുവും ചരൺ സിംഗും, ഒപ്പം എംഎസ് സ്വാമിനാഥനും നേട്ടത്തിന്‍റെ നെറുകയിൽ

ദില്ലി: രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന മൂന്നു പേർക്കു കൂടി നൽകുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം. മുൻ പ്രധാനമന്ത്രിമാരായിരുന്ന പി വി നരസിംഹ റാവു, ചൗധരി ചരൺ സിങ്, ലോക പ്രശസ്ത കൃഷി ശാസ്ത്രജ്ഞൻ എം എസ് സ്വാമിനാഥൻ എന്നിവർക്കാണ് ഇപ്പോൾ ഭാരതരത്ന പുരസ്കാരം നൽകുന്നതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് മോദി ഇക്കാര്യം പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം മുതിർന്ന ബി ജെ പി നേതാവും മുൻ ഉപ പ്രധാനമന്ത്രിയുമായ എൽ കെ അദ്വാനി, ബിഹാര്‍ മുന്‍ മുഖ്യമന്ത്രി കർപ്പൂരി ഠാക്കൂർ എന്നിവർ‌ക്കും സമാനരീതിയിൽ പ്രധാനമന്ത്രി ഭാരതരത്ന പുരസ്കാരം പ്രഖ്യാപിച്ചിരുന്നു.

Narasimha Rao, Chaudhary Charan Singh, MS Swaminathan to be honoured with Bharat Ratna

More Stories from this section

family-dental
witywide