മൂന്നാം മോദി സർക്കാർ അധികാരത്തിലേറി; 30 ക്യാബിനെറ്റ് മന്ത്രിമാരും 41 സഹമന്ത്രിമാരും, കേരളത്തിൽ നിന്ന് സുരേഷ് ഗോപിയും കുര്യനും

ദില്ലി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ തുടർച്ചയായ മൂന്നാം സർക്കാർ രാജ്യത്ത് അധികാരമേറ്റു. പ്രധാനമന്ത്രിയെ കൂടാതെ 30 ക്യാബിനെറ്റ് മന്ത്രിമാർ ഉള്‍പ്പെടെ 71 പേരാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. സാക്ഷാൽ ജവഹർലാല്‍ നെഹ്റുവിന് ശേഷം ഇത് ആദ്യമായി ഒരു പ്രധാനമന്ത്രി മൂന്നാമതും തുടര്‍ച്ചയായി അധികാരമേറ്റു എന്ന ചരിത്രം കുറിച്ചാണ് മോദി സത്യപ്രതിജ്‍ഞ ചെയ്തത്. മോദിക്ക് പിന്നാലെ രാജ്നാഥ് സിംഗാണ് രണ്ടാമനായി സത്യപ്രതിജ്ഞ ചെയത്. അമിത് ഷാ, എസ് ജയശങ്കർ, നിർമല സീതാരാമൻ, പീയൂഷ് ഗോയല്‍ എന്നിവരും ബി ജെ പി അധ്യക്ഷൻ ജെ പി നദ്ദയും ശിവരാജ് സിങ് ചൗഹാൻ, മനോഹർ ലാല്‍ ഖട്ടാർ എന്നിവരും കേന്ദ്ര ക്യാബിനെറ്റ് മന്ത്രിമാരായി സത്യ പ്രതിജ്ഞ ചെയ്തു.

ജെ ഡി എസ് നേതാവ് എച്ച് ഡി കുമാരസ്വാമിയാണ് സഖ്യ കക്ഷികളിൽ നിന്ന് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. ടി ഡി പിയുടെ രാം മോഹൻ നായി‍ഡു, ജെ ഡി യുവിന്‍റെ ലല്ലൻ സിങ്, ലോക ജൻ ശക്തി പാർട്ടി നേതാവ് ചിരാഗ് പാസ്വാൻ, എച്ച് എ എം നേതാവ് ജിതൻ റാം മാഞ്ചി എന്നിവരാണ് സഖ്യകക്ഷികളില്‍ നിന്നുള്ള മറ്റഅ ക്യാബിനെറ്റ് മന്ത്രിമാർ. ക്യാബിനെറ്റില്‍ മുന്‍ മന്ത്രിസഭയില്‍ നിന്നുള്ള 19 പേരെ നിലനിർത്തി. 5 പേര്‍ സ്വതന്ത്രചുമതലയുള്ള സഹമന്ത്രിമാരും 36 പേര്‍ സഹമന്ത്രിമാരുമാണ്. നിർമല സീതാരാമനും ജാ‌‌ർഖണ്ഡില്‍ നിന്നുള്ള അന്നപൂര്‍ണ ദേവിയുമാണ് ക്യാബിനെറ്റിലെ വനിതകള്‍.

അനുരാഗ് ഠാക്കൂർ, സ്മൃതി ഇറാനി എന്നിവരാണ് ഇത്തവണ മന്ത്രിസ്ഥാനം കിട്ടാതെ പോയ പ്രമുഖർ. തർക്കങ്ങളെ തുടർന്ന് എൻ സി പി മന്ത്രിമാരാരും സത്യപ്രതിജ്ഞ‌ ചെയ്തില്ല. സുരേഷ് ഗോപി, ജോർജ് കുര്യൻ എന്നിവർ സഹമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത് കേരളത്തിന് മധുരമേകുന്നതായി.

കാബിനറ്റ് മന്ത്രിമാർ

രാജ്നാഥ് സിംഗ്

അമിത് ഷാ

നിതിൻ ഗഡ്കരി

ജഗത് പ്രകാശ് നദ്ദ

ശിവരാജ് സിംഗ് ചൗഹാൻ

നിർമല സീതാരാമൻ

എസ് ജയശങ്കർ

മനോഹർ ലാൽ ഖട്ടർ

എച്ച് ഡി കുമാരസ്വാമി

പിയൂഷ് ഗോയൽ

ധർമ്മേദ്ര പ്രധാൻ

ജിതം റാം മാഞ്ചി

രാജീവ് രഞ്ജൻ സിംഗ്/ലല്ലൻ സിംഗ്

സർബാനന്ദ സോനോവാൾ

ബീരേന്ദ്ര കുമാർ

റാം മോഹൻ നായിഡു

പ്രഹ്ലാദ് ജോഷി

ജുവൽ ഓറം

ഗിരിരാജ് സിംഗ്

അശ്വിനി വൈഷ്ണവ്

ജ്യോതിരാദിത്യ സിന്ധ്യ

ഭൂപേന്ദർ യാദവ്

ഗജേന്ദ്ര സിംഗ് ഷെഖാവത്

അന്നപൂർണാ ദേവി

കിരൺ റിജിജു

ഹർദീപ് സിംഗ് പുരി

മൻസുഖ് മാണ്ഡവ്യ

ജി കിഷൻ റെഡ്ഡി

ചിരാഗ് പാസ്വാൻ

സി ആർ പാട്ടീൽ

സഹമന്ത്രി (സ്വതന്ത്ര ചുമതല)

റാവു ഇന്ദർജിത് സിംഗ്

ജിതേന്ദർ സിംഗ്

അർജുൻ റാം മേഘ്‌വാൾ

പ്രതാപറാവു ഗണപതിറാവു ജാദവ്

ജയന്ത് ചൗധരി

സഹ മന്ത്രിമാർ

ജിതിൻ പ്രസാദ

ശ്രീപദ് നായിക്

പങ്കജ് റാവു ചൗധരി

കൃഷൻ പാൽ ഗുർജാർ

രാംദാസ് അത്താവലെ

രാംനാഥ് താക്കൂർ

നിത്യാനന്ദ് റായ്

അനുപിരിയ പട്ടേൽ

വി സോമണ്ണ

ചന്ദ്രശേഖർ പെമ്മസാനി

എസ്പി സിംഗ് ബാഗേൽ

ശോഭ കരന്ദ്‌ലാജെ

കീർത്തി വർധൻ സിംഗ്

ബിഎൽ വർമ

ശന്തനു താക്കൂർ

സുരേഷ് ഗോപി

എൽ മുരുകൻ

അജയ് തംത

ബന്ദി സഞ്ജയ് കുമാർ

കമലേഷ് പാസ്വാൻ

ഭഗീരഥ് ചൗധരി

സതീഷ് ചന്ദ്ര ദുബെ

സഞ്ജയ് സേത്ത്

രവ്നീത് സിംഗ് ബിട്ടു

ദുർഗാദാസ് യുകെയ്

രക്ഷ ഖഡ്സെ

സുകാന്ത മജുംദാർ

സാവിത്രി താക്കൂർ

തോഖൻ സാഹു

രഭൂഷൻ ചൗധരി

ശ്രീനിവാസ വർമ്മ

ഹർഷ് മൽഹോത്ര

നിമുബെൻ ബംഭനിയ

മുരളീധർ മൊഹോൾ

ജോർജ് കുര്യൻ

പബിത്ര മാർഗരിറ്റ

More Stories from this section

family-dental
witywide