ദില്ലി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എൻ ഡി എ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വൈകുന്നേരം 7.15 ന് രാഷ്ട്രപതി ഭവനിൽ വച്ച് നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമുവാണ് പ്രധാനമന്ത്രിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്. മോദിക്ക് പിന്നാലെ 36 മന്ത്രിമാർ കൂടിയാകും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുക. പുതിയ സർക്കാരിലെ മുഴുവൻ മന്ത്രിമാരുടെയും അംഗബലം 78 നും 81 നും ഇടയിലായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രധാനമന്ത്രി മോദിക്ക് ശേഷം സത്യപ്രതിജ്ഞ ചെയ്യുന്നത്, ആഭ്യന്തരം, പ്രതിരോധം, ധനം, വിദേശകാര്യം എന്നിവയുടെ നിർണായക വകുപ്പുകൾ വഹിക്കുന്നവർ ഉൾപ്പെടെ സർക്കാരിൻ്റെ ഉന്നത മന്ത്രിമാരായിരിക്കും. ഈ വകുപ്പുകളെല്ലാം ബിജെപിയുടെ കൈവശം തുടരും. സ്റ്റീൽ, സിവിൽ ഏവിയേഷൻ, കൽക്കരി തുടങ്ങിയ നിർണായക ഇൻഫ്രാസ്ട്രക്ചർ മന്ത്രാലയങ്ങളുടെ ചുമതല വഹിക്കേണ്ട മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തേക്കുമെന്നാണ് വിവരം.
Narendra Modi third time oath taking ceremony LIVE updates